ലൂക്കന്‍ സീറോ മലബാര്‍ യൂണിറ്റിന്റെ ‘JINGLE BELLS 2016 ‘ഡിസംബര്‍ 18 ഞായറാഴ്ച

മാനവരാശിയുടെ രക്ഷയ്ക്കു വേണ്ടി ഭൂമിയില്‍ ജാതനായ ദൈവപുത്രന്റെ ജന്മദിനത്തെ വരവേല്‍ക്കുവാന്‍ Dublin Syro Malabar Lucan യൂണിറ്റിന്റെ ഒത്തുചേരല്‍ ‘JINGLE BELLS 2016 ‘

വളരെയധികം സന്തോഷത്തോടും സ്‌നേഹത്തോടും കൂടി ഡിസബര്‍ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി St. Lor can’s School Palmerstown ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ലൂക്കന്‍ കൂട്ടായ്മയിലെ അംഗങ്ങളുടെ Home made കേക്ക് മത്സരവും, അതു പൊലെ കൂട്ടായ്മയിലെ ഓരോ യൂണിറ്റിന്റെയും ക്രിസ്തുമസ് കരോള്‍ മത്സരവും നടക്കും.

ഉണ്ണിയേശുവിന്റെ പിറവിയു ടെ ദൃശ്യാവിഷ്‌കാരവും Santha യുടെ വരവും ക്രിസ്തുമസ് ഡിന്നറും ‘JINGLE BELLS 2016 ‘നെ കൂടുതല്‍ മനോഹരമാക്കുന്നു.

ഏററവും മികച്ച അംഗങ്ങളുടെ കേക്കുകള്‍ ലേലം ചെയ്തു കിട്ടുന്ന തുക , നാട്ടിലെ ചരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിടുന്നു.

ക്രിസ്തുമസ് ആഘോഷം വന്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടായിരിക്കണമെന്നു ഫാ.ആന്റണി ചീരംവെലില്‍ ((089) 453 8926) ജോണ്‍സണ്‍ ചക്കാലയ്ക്കല്‍ (087) 130 0309)(Programme Cordinator) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: