ഐറിഷ് സ്‌കൂളുകളിലെ പഠന പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുവാനുള്ള നിയമം വരുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാനുള്ള സംവിധാനം നിലവില്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട ബില്‍ ഉടന്‍ പാസാക്കാനാണ് ഉന്നതതല തീരുമാനം. എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഡാറ്റ ബെയ്സ് നിര്‍മ്മിക്കും.

സെക്കണ്ടറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്മെന്റ് ബോര്‍ഡ് അംഗങ്ങളാക്കാനുള്ള തീരുമാനം സജീവമായി നടക്കുകയാണ്. സ്‌കൂളുകളെ സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രതേക അനുമതിയുണ്ടാകും. കൂടാതെ ഇത് പ്രസിദ്ധപ്പെടുത്താനുള്ള ക്രമീകരണങ്ങളും ചെയ്യുന്നുണ്ട്.

കുട്ടികളുടെ പഠന നിലവാരം, സ്വഭാവ രൂപീകരണം, മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി അതില്‍ നിന്നും മാറ്റിയെടുക്കുക, കുട്ടികളിലെ മാനസികോല്ലാസം നിലനിര്‍ത്തുക, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ പദ്ധതിക്കുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: