ലോകത്തെ സ്വാധീനിച്ച ചിത്രങ്ങളില്‍ ഗാന്ധിജിയും ചര്‍ക്കയും

ലോകത്ത് എക്കാലത്തും സ്വാധീനം ചെലുത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ ‘ഗാന്ധിജിയും ചര്‍ക്കയും’. ഫോട്ടൊഗ്രഫിയുടെ 175ാം വാര്‍ഷികം, ഫോട്ടൊ ജേര്‍ണലിസത്തിന്റെ ജനനം എന്നിവയോടനുബന്ധിച്ച് ടൈം മാഗസിന്‍ തയാറാക്കിയ പട്ടികയിലാണ് ഈ ചിത്രം ഇടം നേടിയത്. ഭാരതത്തില്‍ നിന്ന് ഇതു മാത്രമാണുള്ളത്.

പ്രശസ്ത ഫോട്ടൊഗ്രഫര്‍ മാര്‍ഗരറ്റ് ബര്‍ക്ക് വൈറ്റ് 1946ല്‍ ലൈഫ് മാഗസിനുവേണ്ടി എടുത്തതാണിത്. അതേവര്‍ഷം ജൂണ്‍ ലക്കത്തില്‍ ഗാന്ധിജിയെക്കുറിച്ചുള്ള ലേഖനത്തിനൊപ്പം ഇത് അച്ചടിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പകര്‍ത്തിയ 100 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. മൂന്നു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഇവ തെരഞ്ഞെടുത്തത്.

സിറിയന്‍ അഭയാര്‍ത്ഥി അലന്‍ കുര്‍ദി, ഓസ്‌കര്‍ സെല്‍ഫി, ബിന്‍ ലാദനെ കൊലപ്പെടുത്തിയ യുഎസ് കമാന്‍ഡോ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയവയും പട്ടികയിലിടം നേടി.

 
എ എം

 

Share this news

Leave a Reply

%d bloggers like this: