ഐറിഷ് സാമ്പത്തിക രംഗം അതീവ ഗുരുതരാവസ്ഥയിലെന്നു മൈക്കിള്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ച്ചയിലാണെന്നു തുടര്‍ന്ന് പറഞ്ഞു ഫിയാന ഫെയില്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ രംഗത്തെത്തി. പൊതുജനങ്ങള്‍ക്ക് മുന്നില്‍ വികസനം ഊന്നിപ്പറയുന്നു എന്റാ കെന്നി സര്‍ക്കാര്‍ താഴ്ചയിലേക്ക് കൂപ്പുകുത്തുമെന്നു പ്രതിപക്ഷ നേതാവ് കൂടിയായ മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ടില്‍ ശമ്പളം കൊടുക്കാന്‍ പോലും സര്‍ക്കാരിന് കാശില്ലെന്നു വാദിച്ച മാര്‍ട്ടിന്‍ ഈ വര്‍ഷം രാജ്യത്തു നടന്ന സമരങ്ങളെ ഓര്മിപ്പിക്കാനും മറന്നില്ല.

സര്‍ക്കാര്‍ വീണു പോകുന്ന ഘട്ടത്തില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു . ബ്രിട്ടന്റെ ദേശീയതയെ കളിയാക്കിയ മാര്‍ട്ടിന്‍ ബ്രേക്സിറ്റിന്റെ അനന്തര ഫലം ഇപ്പോള്‍ തന്നെ അനുഭവിച്ചു തുടങ്ങുമെന്നും ഓര്‍മിപ്പിച്ചു. ബ്രിട്ടന്റെ നയങ്ങളില്‍ അയര്‍ലന്‍ഡിന് സംഭവിച്ചേക്കാവുന്ന സാമ്പത്തിക ആഘാതവും ചെറുതല്ലെന്നു മാര്‍ട്ടിന്‍ മുന്നറിയിപ്പ് നല്‍കി.

എ എം

Share this news

Leave a Reply

%d bloggers like this: