സര്‍ക്കാരിന്റേത് ചരിത്രപരമായ പിഴവ്- നോട്ട് പിന്‍വലിക്കലിനെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പിഴവ് സംഭവിച്ചുവെന്ന് അദ്ദേഹം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്തെ വളര്‍ച്ചാനിരക്ക് രണ്ട ശതമാനം കുറയും. 50 ദിവസം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം ദുരിതമാകും, കാര്‍ഷിക മേഖലയും ചെറുകിട വ്യാപാര-നിര്‍മാണ മേഖലകളും തകരുമെന്നും പറഞ്ഞു. സ്വന്തം അക്കൗണ്ടില്‍ പണം ഉണ്ടെങ്കിലും അത് പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യം ലോകത്ത് മറ്റേതെങ്കിലും രാജ്യത്തുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്തിന് പുറത്തുള്ള ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോ, വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം സുരക്ഷിതമായി തുടരുകയാണ്. നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ ദൂഷ്യം പ്രധാനമന്ത്രിക്ക് പോലും മനസിലായിട്ടില്ലെന്നും സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

നാട്ട് പിന്‍വലിക്കല്‍ നടപടിയുടെ പരിണിത ഫലങ്ങള്‍ എത്രയെന്ന് ഇനിയും വ്യക്തമല്ല. ഇതുമൂലം ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം രണ്ട് ശതമാനം വരെ കുറഞ്ഞേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാത്രമല്ല കാര്‍ഷിക രംഗത്തും തിരിച്ചടിയുണ്ടാകും. സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ നടത്തുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള നടപടികളുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: