അയര്‍ലണ്ടില്‍ ഗര്‍ഭകാലത്തും സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നതായി റിപ്പോര്‍ട്ട്

വാട്ടര്‍ സൈഡ്: രാജ്യത്തു 40% സ്ത്രീകളും ഗര്‍ഭകാലത്താണ് ഗാര്‍ഹിക പീഡനം അനുഭവിച്ചു തുടങ്ങുന്നതെന്ന് ഗാല്‍വേ നാഷണല്‍ യൂണിവേഴ്സിറ്റിയും, COPE യും നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുഞ്ഞു ജനിച്ചതിനു ശേഷം ഇതിന്റെ തോത് ഏറി വരുന്നതായും കണ്ടെത്തി. രാജ്യത്തു മറഞ്ഞു കിടക്കുന്ന ഗാര്‍ഹിക പീഡനം വലിയതോതിലാണെന്നും പഠനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഗാര്‍ഹിക പീഡനം കുറച്ചു കൊണ്ടുവരാന്‍ ആഗോള തലത്തില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് പഠനം നടത്തിയത്. പീഡനം അനുഭവിക്കുന്നവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനും ഹോം സ്റ്റേകളും അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഗാര്‍ഹിക പീഡന നിരക്ക് രാജ്യത്തു വര്‍ധിച്ചു വരുന്നതായും ഗ്രാമ പ്രദേശങ്ങളില്‍ സ്ത്രീകള്‍ ഒറ്റപ്പെട്ടുപോകുന്നത് കൊണ്ട് പുറത്തറിയാത്ത സംഭവങ്ങളും അരങ്ങേറുന്നുണ്ട് എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: