അയര്‍ലണ്ടില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകള്‍ക്ക് ക്രമാധീതമായ വില വര്‍ദ്ധനവ്: ആശങ്കയില്‍ മലയാളി സമൂഹവും…

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വീട് സ്വന്തമാക്കാന്‍ അവസരങ്ങള്‍ ഒരുക്കി സെന്‍ട്രല്‍ ബാങ്ക് എത്തിയെങ്കിലും വീടിന്റെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 43,000 യൂറോ വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വീട് നിര്‍മ്മിക്കുന്നവര്‍ വലിയ വീടുകള്‍ മാത്രം നിര്‍മ്മിക്കുന്നത് ആണ് അടിസ്ഥാന പ്രതിസന്ധിക്കു കാരണം. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വില വര്‍ധന താങ്ങാവുന്നതിലും അപ്പുറമായതിനാല്‍ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് സെന്‍ട്രല്‍ ബാങ്കിന്റെ നയം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണ്.

ഭവന നിര്‍മ്മാണ മേഖലയിലെ മെല്ലെപോക്ക്, കുറഞ്ഞ വരുമാനക്കാര്‍ക്ക് ലഭ്യമല്ലാതാകുന്ന വീടുകള്‍ എന്നിവ ഈ മേഖലയിലെ പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്നു. പണക്കാര്‍ക്ക് മാത്രം വീട് ലഭ്യമാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നതും ആശങ്കക്ക് ഇടനല്‍കുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കരണം മറിച്ചില്‍ ഈ രംഗത്ത് സജീവമാണ്. ഭവന പ്രതിനധി പരിഹരിക്കാന്‍ വര്‍ഷം 25,000 വീടുകള്‍ നിര്‍മ്മിക്കണം എന്ന് നിയമമുണ്ടെങ്കിലും അതിപ്പോള്‍ 10,500 ല്‍ ഒരുങ്ങി നില്‍ക്കുന്നു.

വീടുകള്‍ക്ക് ഡബ്ലിന്‍ നഗരത്തില്‍ വിലവര്‍ദ്ധനവ് അനുഭവപ്പെടുമ്പോള്‍ കില്‍ക്കോര്‍ക്കു, ബ്രേ, നെസ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ വീട് വാങ്ങാന്‍ തയ്യാറായി മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതായുള്ള വാര്‍ത്തയും പുറത്തു വരുന്നുണ്ട്. കൂടാതെ ചിലര്‍ ഗ്രാമപ്രദേശങ്ങളിലേക്കും ചേക്കേറാന്‍ തയ്യാറാവുകയാണ്. നഗര പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തൊട്ടടുത്ത് തന്നെ താമസ സ്ഥലം തയ്യാറാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതും വില വര്‍ധിക്കാന്‍ മറ്റൊരു പ്രധാന കാരണമാണ്.

എ എം

Share this news

Leave a Reply

%d bloggers like this: