ക്യാന്‍സറും ഹൃദയാഘാതവും അയര്‍ലണ്ടില്‍ പിടിമുറുക്കുന്നു

ഡബ്ലിന്‍: ഹൃദയാഘാതം, ന്യുമോണിയ, ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ അയര്‍ലണ്ടില്‍ യൂറോപ്യന്‍ യൂണിയന്‍ ശരാശരിക്കും മുകളിലാണെന്നു  റിപ്പോര്‍ട്ട്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കാര്യത്തില്‍ മൂന്നാം സ്ഥാനവും, ബ്രസ്റ്റ് ക്യാന്‍സര്‍ രോഗ രംഗത്ത് ആറാം സ്ഥാനവും അയര്‍ലന്‍ഡിനാണ്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ രോഗത്തിലേക്കു വഴിമാറിയതായാണ് വിലയിരുത്തല്‍.

ക്രോണിക് ഒബ്‌സ്ട്രാക്റ്റിവ് പള്മനറി ഡിസീസ് മൂലം മരണപ്പെട്ടവരുടെ കാര്യത്തില്‍ അയര്‍ലണ്ടിന്റെ സ്ഥാനം മൂന്നാമതാണ്. അയര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് ശ്വാസകോശ രോഗികളുടെ എണ്ണത്തിലാണ്. സ്‌ട്രോക്ക് സംഭവിച്ചു മരിക്കുന്ന കേസ്സുകള്‍ അയര്‍ലണ്ടില്‍ വളരെ കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ക്യാന്‍സറുകളുടെ പൊതു കണക്കു എടുക്കുമ്പോള്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് അയര്‍ലണ്ടാണ്. എന്നിരുന്നാലും ഇവിടെ 80% പേര്‍ ആരോഗ്യമുള്ളവര്‍ ആണെന്നും, വൈകല്യങ്ങള്‍ ഉള്ളവര്‍ കുറഞ്ഞതും യൂറോപ്പില്‍ അയര്‍ലണ്ടിനെ വ്യത്യസ്തമാക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: