ഗാള്‍വേയിലെ സിറ്റിയില്‍ ഫ്രീ പാര്‍ക്കിങ് ഒരുങ്ങുന്നു

ഗാല്‍വേ: ക്രിസ്മസ് അടുത്തതോടെ സിറ്റിയില്‍ സൗകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കൗണ്ടി കൗണ്‍സില്‍. സൗജന്യമായി 11.00 am മുതല്‍ ക്രിസ്മസ് ആഴ്ചകളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. 2014-ല്‍ ആദ്യമായി ലോക്കല്‍ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ഡിസംബര്‍ 3 മുതല്‍ 28 വരെയാണ് കൗണ്‍സില്‍ സൗജന്യ പാര്‍ക്കിങ് സംവിധാനം ആരംഭിക്കുന്നത്. ഷോപ്പിംഗ് മാളുകളിലും, മറ്റു സ്ഥലങ്ങളിലും തിരക്ക് കൂടുന്ന ക്രിസ്മസ് കാലയളവില്‍  പാര്‍ക്കിങ് സൗകര്യം ഒരുക്കുന്ന തിരക്കിലാണ് കൗണ്ടി കൗണ്‍സില്‍.

എ എം

Share this news

Leave a Reply

%d bloggers like this: