നഗ്രോട്ട ഭീകരാക്രമണം; ഏഴ് സൈനികര്‍ക്ക് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ നഗ്രോട്ട സൈനിക താവളത്തില്‍ ഭീകരരും സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ അടക്കം ഏഴ് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. സൈനിക വക്താണ് മനീഷ് മേഹ്ത്ത അറിയിച്ചതാണ് ഇക്കാര്യം. ഭീകരര്‍ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. ആര്‍മിയുടെ വനിതാ ഡോക്ടറെയും അവരുടെ മക്കളെയുമാണ് ഭീകരര്‍ ബന്ദിയാക്കിയത്.

സൈന്യത്തിന്‍െറ 16 കോര്‍ വിഭാഗത്തിന്റെ കേന്ദ്ര ആസ്ഥാനമാണ് നഗ്രോട്ട. കശ്മീര്‍ അതിര്‍ത്തി സംരക്ഷിക്കുകയും ഭീകരരുടെ നുഴഞ്ഞു കയറ്റം ചെറുക്കുകയും ചെയ്യുന്ന വിഭാഗമാണ് നഗ്രോട്ട. പുലര്‍ച്ചെയാണ് ഭീകരര്‍ സൈനിക താവളത്തില്‍ നുഴഞ്ഞു കയറിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

ഗ്രനേഡ് എറിഞ്ഞാണ് സൈനീക താവളത്തിലേയ്ക്ക് ഭീകരര്‍ കയറിയത്. തുടര്‍ന്ന് ക്യാമ്പിന് നേരേ വെടിയുതിര്‍ത്തു. പത്താന്‍കോട്ട് വ്യോമതാവളത്തിലും ഉറിയിലും നടന്ന ഭീകരാക്രമങ്ങള്‍ക്ക് സമാനമാണ് നഗ്രോതയിലെ ആക്രമണമെന്നും സൈനിക വക്താവ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. നഗ്രോതയിലെ സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിടുകയും ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

 

https://youtu.be/sevsn0vlqhI
എ എം

 

Share this news

Leave a Reply

%d bloggers like this: