ഗാല്‍വേ വിന്‍ഡ് പാര്‍ക്ക് ഐറിഷ് സാമ്പത്തിക രംഗത്ത് വന്‍ സംഭാവനകള്‍ നല്‍കുന്നതായി പരിസ്ഥിതി മന്ത്രി

ഗാല്‍വേ: ഗാല്‍വേ വിന്‍ഡ് പാര്‍ക്ക് 90 മില്യണ്‍ യൂറോയുടെ സാമ്പത്തിക പുരോഗതിയുടെ ഭാഗമാകുന്നു. ഐറിഷ് പരിസ്ഥിതി മന്ത്രി ടെന്നിസ് നോട്ടന്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. സ്‌കോട്‌ലന്‍ഡ് മന്ത്രി നിക്കോള സ്റ്റര്‍ജനുമായി സംസാരിക്കവെ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

വിന്‍ഡ് പാര്‍ക്ക് സസ്റ്റെയ്‌നബിലിറ്റി ഇമ്പാക്റ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക-സാമൂഹിക രംഗങ്ങളിലെ മികച്ച പ്രകടനങ്ങളും വിലയിരുത്തി. ഇതിനു പുറമെ ജോലി നല്‍കുന്നതിലും ഫാം മുന്‍പന്തിയിലാണെന്ന് കണ്ടെത്തി. 90% വീടുകള്‍ക്കും ഊര്‍ജ്ജം നല്‍കുന്നതില്‍ വിന്‍ഡ് ഫാം വിജയിച്ചതായും മന്ത്രി പറഞ്ഞു. ഗാള്‍വേയിലെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും മന്ത്രി മറന്നില്ല.

എ എം

Share this news

Leave a Reply

%d bloggers like this: