പോസ്റ്റല്‍ വഴിയുള്ള ക്രിസ്മസ് കാര്‍ഡ് വഴി സന്ദേശം അയക്കാന്‍ ഐറിഷ് സര്‍ക്കാരിന്റെ ആഹ്വനം

ഡബ്ലിന്‍: ക്രിസ്മസ് സന്ദേശങ്ങള്‍ കൈമാറുന്നതിന് പോസ്റ്റല്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. രാജ്യത്തെ പോസ്റ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ദൃഢത കൈവരിക്കാന്‍ ഈ ക്രിസ്മസിന് ജനങ്ങള്‍ ക്രിസ്മസ് കാര്‍ഡുകള്‍ തപാല്‍ വഴി അയക്കണമെന്ന്‌നാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍ പറയുന്നത്.

ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയുള്ള സന്ദേശങ്ങള്‍ക്ക് പകരം തപാല്‍ വഴി സന്ദേശം കൈമാറുമ്പോള്‍ അയക്കുന്ന ആളുകള്‍ക്കും ലഭിക്കുന്നവര്‍ക്കും പുതിയൊരു അനുഭൂതി സൃഷ്ടിക്കുമെന്ന് റോസ് കോമണ്‍ ടി.ഡി യൂജിന്‍ മര്‍ഫി അഭിപ്രായപ്പെടുന്നു. കൂടാതെ ഇത് നിര്‍ജീവമായ തപാല്‍ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായകമാകുമെന്നും ടി.ഡി ഓര്‍മിപ്പിച്ചു. വിവിധ വര്‍ണ്ണങ്ങളിലുള്ള ക്രിസ്മസ് കാര്‍ഡുകള്‍ ആളുകളുടെ മനസ്സില്‍ സന്തോഷം നിറക്കുമെന്നു ടി.ഡി. പറയുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: