ഷാനോന്‍ എയര്‍പോര്‍ട്ടില്‍ ജെറ്റ് ഫ്ളൈറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

ക്ലയര്‍: ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നും ജര്‍മ്മനിയിലെ ഡാസില്‍ ഡോര്‍ഫിലേക്കു യാത്ര തിരിച്ച ട്രാന്‍സ് അറ്റ്‌ലാന്റിക് ജെറ്റ് അയര്‍ലണ്ടിലെ ഷാനോന്‍ എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. യാത്രക്കാരില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചതിനെത്തുടര്‍ന് ഷാനോനില്‍ ജെറ്റ് ഇറക്കുകയായിരുന്നു. എയര്‍ ബെര്‍ലില്‍ ഫ്ളൈറ്റ് AB 7447 ആണ് അടിയന്തിരമായി ഇന്ന് 4.45 am നു സുരക്ഷിതമായി നിലത്തിറക്കിയത്. അസുഖമുള്ള യാത്രികനെ ലീമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തതിനു ശേഷം 6 30 നു തന്നെ വിമാനം വീണ്ടും യാത്ര തിരിക്കുകയുണ്ടായി.

എ എം

Share this news

Leave a Reply

%d bloggers like this: