മെറ്റ് ഏറാന്‍ അവതാരകര്‍ മാന്യമായി വസ്ത്രം ധരിക്കാത്തതില്‍ വ്യാപക പരാതി

ഡബ്ലിന്‍: രാജ്യത്തെ മെറ്റ് ഏറാന്‍ അവതാരകരുടെ വസ്ത്രധാരണത്തില്‍ അപാകത ചൂണ്ടിക്കാണിച്ചു പൊതുജനങ്ങള്‍ രംഗത്ത് എത്തി. ഫ്രീഡം ഓഫ് ഇന്‍ഫോര്‍മേഷന്‍ ആക്റ്റിന്റെ ഭാഗമായാണ് ലഭിച്ച പരാതി പ്രസിദ്ധീകരിച്ചതെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ശ്രദ്ധേയമായ അഭിപ്രായം നടത്തിയിരിക്കുകയാണ് മെറ്റ് ഏറാന്‍ ഡെപ്യുട്ടി ഹെഡ് ഓഫ് ഫോകസ്റ്റിങ് എവ്ലിന്‍ കുസാക്ക്.

വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു എന്നും എന്നാല്‍ വസ്ത്രധാരണം വ്യക്തികളുടെ വ്യക്തിപരമായ കാര്യമാണെന്നും മെറ്റ് ഏറാന്‍ അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ അവതരണം നടത്തുന്ന സ്ത്രീ അവതാരകരെ ഉദ്ദേശിച്ചാണ് വിമര്‍ശനം വന്നുകൊണ്ടിരിക്കുന്നതെന്നു മെറ്റ് ഏറാന്‍ അഭിപ്രായപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: