അയര്‍ലണ്ടില്‍ ഭവന പ്രതിസന്ധി രൂക്ഷമാകുന്നു ; ആശങ്ക അറിയിച്ച് യൂറോപ്യന്‍ കമ്മീഷന്‍

അയര്‍ലണ്ടില്‍ താമസ സൗകര്യങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണെന്നും ഭവന മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഐറിഷ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശത്തോടുകൂടിയ ശ്രദ്ധ ചെലുത്തണമെന്നും യൂറോപ്യന്‍ കമ്മീഷനും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ആവശ്യപ്പെട്ടു. അടുത്തിടെ ഭവന വിലയിലും വാടക നിരക്കുകളിലും വലിയ കയറ്റമാണ് ഉണ്ടായിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ താമസ സൗകര്യ പ്രതിസന്ധി നേരിടുന്നവരാണ്.

റെസിഡന്‍ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയെ വീണ്ടെടുക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ ഗവണ്‍മെന്റ് നടത്തുന്നുണ്ടെങ്കിലും ഇതിന് സമയമെടുക്കുമെന്നാണ് കണക്ക്കൂട്ടല്‍. ഗവണ്‍മെന്റിന്റെ ഭവന പുനര്‍നിര്‍മ്മാണ പദ്ധതി അനുസരിച്ച് 2021 ടു കൂടെ 47,000 പൊതു ഭവന യൂണിറ്റുകളുടെ പൂര്‍ത്തീകരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലുള്ള വാര്‍ഷിക ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് 25,000 ഭവനങ്ങള്‍ ആക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സെന്‍ട്രല്‍ ബാങ്ക് മോര്‍ട്ടഗേജ് ഡെപ്പോസിറ്റ് താഴ്ത്തുന്നതിലൂടെ വന്‍തുകയ്ക്ക് വീടുകള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാകുകയും സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കാതെ വരുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: