വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍

വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി അംഗീകരിച്ചു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ മുഴുവനും അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഓരോ 10 ദിവസങ്ങള്‍ കൂടുമ്‌ബോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എ,എസ്പി പുങ്കുഴലിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

പരാതിക്കാരിയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളും പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. എഎസ്പി ജി. പൂങ്കുഴലിക്കാണ് കേസിന്റെ അന്വേഷണചുമതല. കഴിഞ്ഞമാസം 28 നായിരുന്നു പരാതിക്കാരി അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിച്ചത്.

ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് പീഡനത്തിന് ഇരയായ യുവതി കോടതിയെ സമീപിച്ചത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. പരാതിക്കാരിയുടെ ആവശ്യം കോടതി ഇന്ന് അംഗീകരിക്കുകയായിരുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: