ഇന്‍ ഗോഡ് വി ട്രസ്റ്റ്: നീക്കം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

അമേരിക്കന്‍ ഡോളര്‍ ബില്ലിലും നാണയത്തിലും ആലേഖനം ചെയ്തിരിക്കുന്ന ഇന്‍ ഗോഡ് വി ട്രസ്റ്റ് എന്ന നാഷണല്‍ മോട്ടോ എടുത്തുമാറ്റണമെന്ന ആവശ്യം ഒഹായോ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ബെന്നിറ്റ പിയേഴ്‌സണ്‍ തള്ളിക്കളഞ്ഞു.

മൈക്കിള്‍ ന്യൂഡൊ എന്ന യുക്തിവാദി സമര്‍പ്പിച്ച അപേക്ഷയാണ് നവംബര്‍ 30ന് കോടതി നിരാകരിച്ചത്. ഡോളര്‍ ബില്ലില്‍ ആലേഖനം ചെയ്തിരിക്കുന്ന നാഷണല്‍ മോട്ടോ ഒരു വിധത്തിലും മത സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

ഫെഡറല്‍ ഗവണ്‍മെന്റ് അച്ചടിച്ച് പുറത്തിറക്കുന്ന ബില്ലിനേക്കാള്‍ എത്രയോ മടങ്ങാണ് ക്രെഡിറ്റ് കാര്‍ഡും ചെക്കുകളും ഉപയോഗിച്ച് നടത്തിവരുന്ന ഇടപാടുകള്‍ എന്ന് കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരന്‍ ഇത്തരം ബില്ലുകള്‍ ഉപയോഗിക്കണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ലെന്നും ഈ വാചകം മതപ്രചാരണത്തിനാണെന്ന് വിശ്വസിക്കാന്‍ അടിസ്ഥാന കാരണങ്ങള്‍ കാണുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ജഡ്ജിയുടെ ഉത്തരവ് ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയും പ്രസിഡന്റുമായ ഷക്കീല്‍ ഫീല്‍ഡ് സ്വാഗതം ചെയ്തു. നാഷണല്‍ മോട്ടോ പ്രചരിപ്പിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും സിഇഒ പറഞ്ഞു.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: