ക്രിയേറ്റിവ് അയര്‍ലന്‍ഡിന് തുടക്കം കുറിച്ച് ഐറിഷ് പ്രധാനമന്ത്രി എന്റാ കെന്നി

ഡബ്ലിന്‍: രാജ്യത്തു സാംസ്‌കാരിക രംഗം വളര്‍ത്തുവാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളില്‍ സര്‍ഗാത്മകത ഉണരാന്‍ ആവശ്യമായ പദ്ധതികളുമായി ഐറിഷ് സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ക്രിയേറ്റിവ് അയര്‍ലന്‍ഡ് എന്ന് പേരിട്ട പദ്ധതി സ്‌കൂളുകളില്‍ ആണ് ആരംഭിക്കുന്നത്. ഈസ്റ്റര്‍ മണ്ടേയില്‍ ആയിരിക്കും സ്‌കൂളുകളില്‍ സാംസ്‌കാരിക പരിപാടികള്‍ ആഘോഷിക്കുക. കുട്ടികളില്‍ കല, സംഗീതം, നാടകം തുടങ്ങിയ മേഖലകളില്‍ അഭിരുചി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പരിപാടി പ്രധാനമന്ത്രി എന്റാ കെന്നി ഉല്‍ഘാടനം ചെയ്തു.

പരിപാടിയില്‍ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍, ആര്‍ട്ട് മിനിസ്റ്റര്‍ തുടങ്ങി ഒട്ടേറെ മന്ത്രിമാര്‍ പങ്കെടുത്തു. വരും വര്‍ഷങ്ങളില്‍ അയര്‍ലണ്ടിനെ ലോകത്തെ തന്നെ ഏറ്റവും വലിയ സിനിമ, നാടക കേന്ദ്രങ്ങള്‍ ആക്കി മാറ്റാനും ഈ പദ്ധതിക്ക് ലക്ഷ്യമുണ്ട്. കൂടാതെ കുട്ടികളിലെ കുറ്റവാസന, മദ്ധ്യം, മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാനും, അവര്‍ക്കു മാനസികോല്ലാസം നല്‍കാനും ഇത്തരം കലാ പരിപാടികള്‍ക്ക് കഴിയുമെന്ന് ഉല്‍ഘാടനത്തില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: