പാവ്‌ലോ ജന്റിലോണി ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി

ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി പാവ്‌ലോ ജന്റിലോണിയെ നിയമിച്ചു. പ്രസിഡന്റ് സെര്‍ജിയോ മറ്ററെല്ലായാണ് ജന്റിലോണിയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്. ജനഹിത പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച മറ്റെയോ റെന്‍സിക്കു പകരമായാണ് ജന്റിലോണിയുടെ നിയമനം.

റെന്‍സി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു 62 കാരനായ ജെന്റിലോണി. കാബിനറ്റ് രൂപീകരണത്തിനുശേഷം ബുധനാഴ്ച അദ്ദേഹം പാര്‍ലമെന്റില്‍ വിശ്വാസവോട്ടു തേടിയേക്കും. ദേശീയ ഐക്യ സര്‍ക്കാരിനുള്ള നീക്കം പ്രതിപക്ഷം തള്ളിയതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് മറ്ററെല്ല ജെന്റിലോണിയെ പ്രധാനമന്ത്രിയായി നിയമിച്ചത്.
ഉടന്‍ തെരഞ്ഞെടുപ്പു വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പ്രസിഡന്റ് നിരാകരിച്ചു.

ബുധനാഴ്ചത്തെ വോട്ടെടുപ്പു ബഹിഷ്‌കരിക്കുമെന്നും ജന്റിലോണിയുടെ സര്‍ക്കാരിനു നിയമസാധുതയില്ലെന്നും പ്രതിപക്ഷ ഫൈവ് സ്റ്റാര്‍ ഗ്രൂപ്പിന്റെ സെനറ്റിലെ നേതാവ് ഗിയുലിയ ഗ്രില്ലോ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള കാര്യങ്ങളില്‍ അഭിപ്രായം തേടി ജെന്റിലോണി സെനറ്റ്, അധോസഭ സ്പീക്കര്‍മാരുമായി ചര്‍ച്ച നടത്തി. പാര്‍ലമെന്റിന്റെ വിശ്വാസം നേടിയാല്‍ 2018 ഫെബ്രുവരി വരെ ജെന്റിലോണിയ്ക്ക് പ്രധാനമന്ത്രിയായി തുടരാനാകും.
എ എം

 

Share this news

Leave a Reply

%d bloggers like this: