മീത്ത് പ്രവാസി മലയാളി’കളുടെ ക്രിസ്മസ് കരോള്‍ സര്‍വീസിനും,ആഘോഷ പരിപാടികള്‍ക്കും ഒരുക്കങ്ങളായി

ട്രിം:നാവനും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയായ’ മീത് പ്രവാസി മലയാളി’കളുടെ അഭിമുഖ്യത്തില്‍ ഈ മാസം 22,23 തീയതികളില്‍ ക്രിസ്മസ് കരോള്‍ സര്‍വീസ് നടത്തുന്നു. 29 ന് 3 മണി മുതല്‍ സെന്റ് ലോമന്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് ക്രിസ്മസ് നവവത്സര ആഘോഷങ്ങളും നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും,ഗാനമേളയും ,അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പിന്റെ വിഭവ സമൃദ്ധമായ ക്രിസ്മസ് ഫീസ്റ്റും ഉണ്ടായിരിക്കും. ക്രിസ്മസ് പരിപാടികളിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായും,പരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0873172164

വാര്‍ത്ത:എല്‍ദോസ് സി ചെമ്മനം

Share this news

Leave a Reply

%d bloggers like this: