ഗ്രീസിലുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അയര്‍ലന്‍ഡ് സ്വാഗതമരുളും

ഡബ്ലിന്‍: അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ഗ്രീസില്‍ അഭയാര്‍ത്ഥി ക്യാമ്പിലുള്ള 1100 സിറിയന്‍ വംശജരാണ് അയര്‍ലണ്ടിലെത്തുക. മിനിസ്റ്റര്‍ ഫോര്‍ ജസ്റ്റിസ് ഫ്രാന്‍സാസ് ഫിറ്റസ് ജെറാള്‍ഡും, ഗ്രീക്ക് പ്രധാന മന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് അഭയാര്‍ത്ഥികളെ അയക്കാനുള്ള തീരുമാനമുണ്ടായത്. മൊത്തം 4000 പേര്‍ക്കാണ് അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ കഴിയുക. അതില്‍ കുറച്ചു പേര്‍ മാത്രമാണ് സെപ്റ്റംബറോടെ അയര്‍ലണ്ടില്‍ എത്തുന്നത്.

നിത്യേനെ 150 ഓളം കുടിയേറ്റക്കാര്‍ എത്തുന്ന ഗ്രീസില്‍ ഇപ്പോള്‍ കൂടുതലും കാണുന്നത് അഭയാര്‍ത്ഥി ക്യാമ്പുകള്‍ മാത്രമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇ.യു. പ്രതേക നിര്‍ദ്ദേശ പ്രകാരം അഭയാര്‍ത്ഥികളെ എത്തിക്കുന്നതിന്റെ ഭാഗമാണിത്.  അഭയാര്‍ഥികളുടെ രൂപത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യതയും ഇ.യു. തള്ളിക്കളയുന്നില്ല.

രാജ്യത്തെ ഗാല്‍വേ, ലീമെറിക് എന്നീ കൗണ്ടികളില്‍ നിലവില്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചു വരികയാണ്. ഈ വിഷയത്തില്‍ ഐറിഷ് ജനങ്ങള്‍ പ്രതിഷേധം നടത്തുന്നില്ലെങ്കിലും കൂടുതല്‍ പേരെ ഇവിടെയെത്തിക്കുന്നതിനോട് ദേശവാസികള്‍ വിയോജിപ്പ് കാണിക്കുന്നതായും റിപ്പോട്ട് ഉണ്ട്. കര്‍ശന നിരീക്ഷണവും, മറ്റ് ഇമിഗ്രേഷന്‍ രേഖകളും ഇത്തരക്കാര്‍ക്ക് നല്‍കി വരികയാണ്. രാജ്യത്തെ സ്ഥല പരിമിതിയും കൂടുതല്‍ അഭയാര്‍ത്ഥികളെ എത്തിക്കുന്നതിന് തടസ്സം നേരിടുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: