ആരന്‍` ദ്വീപില്‍ വ്യോമ ഗതാഗതം യാഥാര്‍ഥ്യമാകുന്നു

ഗാല്‍വേ: ആരന്‍` ദ്വീപില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് തീരുമാനമായതായി ഗാല്‍വേ വെസ്റ്റ് ജെ.ഡി സീന്‍ കെയ്ന്‍ വ്യക്തമാക്കി. ഗാല്‍വേ ഏവിയേഷന്‍ സര്‍വീസിനെ ടെണ്ടര്‍ പ്രകാരം വിമാന സര്‍വീസ് നടത്താന്‍ അനുവദിച്ചതായി അദ്ദേഹം അറിയിച്ചിരിക്കുകയാണ്. 2020 മുതല്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ ഇവിടുത്തുകാര്‍ക്കും, ടൂറിസ്റ്റുകാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് ടൂറിസ്‌റുകാര്‍ക്കാണ്. ആരന്‍` ദ്വീപിലെ വ്യോമ ഗതാഗതം പലതവണ നിര്‍ദ്ദേശിക്കപ്പെട്ടതാണെങ്കിലും അതെല്ലാം തന്നെ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ വ്യക്തതയോടു കൂടി സര്‍വീസ് നടപ്പാക്കും എന്ന ഉറച്ച തീരുമാനത്തോടനുബന്ധിച്ചു പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുവടുകള്‍ എടുത്തു തുടങ്ങിയിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: