ക്രിസ്മസും ന്യൂഇയറും പ്രമാണിച്ചു ഡബ്ലിന്‍ ബസ് സര്‍വീസ് റൂട്ടുകള്‍ വര്‍ദ്ധിപ്പിച്ചു.

ഡബ്ലിന്‍: ഡബ്ലിനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിച്ചതിന്റെ ഭാഗമായി രാത്രികളില്‍ കൂടുതല്‍ സമയം ഡബ്ലിന്‍ ബസ് സര്‍വീസ് നടത്തുമെന്ന് അറിയിച്ചു . ക്രിസ്മസ് പാര്‍ട്ടികള്‍ മിക്കതും രാത്രിയിലായതു കൊണ്ട് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗകര്യപ്രദമാകും വിധമാണ് ഇത്തരത്തിലുള്ള ക്രമീകരണം. ഇന്നലെ രാത്രി മുതലാണ് രാത്രികാലങ്ങളിലെ പ്രതേക അഡീഷണല്‍ സര്‍വീസുകള്‍ ആരംഭിച്ചത്.

സ്ഥിരമായുള്ള 18 റൂട്ടുകള്‍ക്കു പുറമെ അടുത്ത രണ്ടാഴ്ച കാലത്തേക്കാണ് പ്രതേക റൂട്ടുകളില്‍ സര്‍വീസ് നടത്തുക. വെസ്റ്റ്‌മോര്‍ ലാന്‍ഡ് സ്ട്രീറ്റ്, ഡി ഒലിയര്‍ സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസുകള്‍ ഡബ്‌ളിനിലൂടെയും, തൊട്ടടുത്ത കൗണ്ടികളിലേക്കും യാത്ര വര്‍ദ്ധിപ്പിക്കും. ഡബ്ലിന്‍ ബസിന്റെ മീഡിയ എക്‌സിക്യു്റ്റിവ് മറിയ പെയിനിയാണ് മാധ്യമങ്ങള്‍ക്കു വേണ്ടി ഈ അറിയിപ്പ് നല്‍കിയത്.

എ എം

Share this news

Leave a Reply

%d bloggers like this: