ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാണെന്ന് വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന രാജ്യമാണെന്ന് വൈറ്റ്ഹൗസ്. യു.എസ് പ്രസിഡന്റിന്റെ എകണോമിക് റിപ്പോര്‍ട്ട്-2017 ലാണ് ഇന്ത്യയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇന്ത്യയിലെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) 7.3 ആയി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2016ലെ നാലാംപാദത്തില്‍ ജി.ഡി.പി 7.4 ശതമാനമായി വളര്‍ച്ചയുണ്ടാകുമെന്ന് 600 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക സേവനം, ആരോഗ്യസുരക്ഷ എന്നിവയില്‍ ഇന്ത്യ ഇനിയും വളര്‍ച്ച നേടാനുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം, ധനക്കമ്മി എന്നിവയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. പൊതുമേഖലയിലും മറ്റും കഴിവുകേട് മൂലം നഷ്ടമുണ്ടാകുന്നു. പാവപ്പെട്ടവര്‍ക്കെല്ലാം ആരോഗ്യസുരക്ഷയും വിദ്യാഭ്യാസവും പൂര്‍ണമായി ലഭ്യമാക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ചൈനയുമായുള്ള കയറ്റുമതി ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനുണ്ടാക്കുന്ന നേട്ടത്തെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ചൈനയുടെ സാമ്പത്തിക രംഗത്ത് 15 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. 2015 ലെ ആഗോള ജി.ഡി.പി പരിഗണിക്കുമ്പോഴാണിത്. യു.എസ് സാമ്പത്തിക റിപ്പോര്‍ട്ട് ജനപ്രതിനിധിസഭയുടെ പരിഗണനയ്ക്കായി അയച്ചു.

എ എം

 

Share this news

Leave a Reply

%d bloggers like this: