ഐറിഷ് ഗവണ്മെന്റ് ബ്രോഡ്ബാന്റ് പ്ലാന്‍ പ്രഖ്യാപിച്ചു.

ഡബ്ലിന്‍: ഓരോ പ്രദേശത്തും സിഗ്‌നല്‍ ലഭിക്കുന്നതനുസരിച്ചു ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി ഐറിഷ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ് . ബ്രോഡ്ബാന്റ് ഓഫീസറുടെയും സേവനം എല്ലാ ലോക്കല്‍ അതോറിറ്റിയിലും ലഭ്യമാക്കി. 4G സര്‍വീസ് ദേശവ്യാപകമായി ഉപയോഗിക്കാന്‍ സജ്ജമായതായും കമ്മ്യുണിക്കേഷന്‍ മിനിസ്റ്റര്‍ ടെന്നിസ് നോട്ടാണ് അറിയിച്ചു. പ്രാദേശികമായി മികച്ച കവറേജ് ലഭിക്കുന്നത് തിരഞ്ഞെടുക്കാന്‍ 2018-ല്‍ ഓണ്‍ലൈന്‍ മാപ്പും പ്രസിദ്ധീകരിക്കുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ ആന്‍ഡ് ബ്രോഡ്ബാന്‍ഡ് ടാക്‌സ് ഫോഴ്സ് നിര്‍ദ്ദേശമനുസരിച്ചു കമ്മ്യുണിക്കേഷന്‍ മേഖലയില്‍ അടിസ്ഥാന വികസന സൗകര്യം ലഭ്യമാക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതനുസരിച്ചു 2018-ല്‍ ഈ മേഖലയില്‍ വികസനത്തോടൊപ്പം ഫോണ്‍ കമ്പനികളുടെ നികുതിയും വര്‍ധിപ്പിക്കാന്‍ തീരുമാനമായിരിക്കുകയാണ്. ബ്രോഡ്ബാന്റ് കണക്ഷനിലൂടെ ഡൗണ്‍ലോഡിങ്ങിനു നിലവില്‍ കുറഞ്ഞ നിരക്ക് ഈടാക്കുന്നത് ഡാറ്റ സ്പീഡ് വര്‍ധിപ്പിക്കുമ്പോള്‍ അത് കമ്മ്യുണിക്കേഷന്‍ വകുപ്പിന് വരുമാന നഷ്ടം വരുത്തുമെന്ന റിപ്പോര്‍ട്ടും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഐറിഷ് ഗ്രാമ പ്രദേശങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കവറേജ് ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നത് സൗകര്യപ്രദമാണ്.

എ എം

Share this news

Leave a Reply

%d bloggers like this: