ക്യാഷ്ലെസ് ഇടപാട് നടത്താന്‍ ശ്രമിച്ച കേന്ദ്രമന്ത്രി ചായക്കടയില്‍ കുടുങ്ങിയത് അരമണിക്കൂര്‍

ബിഹാര്‍: പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചായക്കടയിലെത്തിയ കേന്ദ്രമന്ത്രിക്ക് പണി കൊടുത്തത് ഇന്റര്‍നെറ്റ് കണക്ഷന്‍. കാര്‍ഡ് ഉപയോഗിച്ച് പണം അടയ്ക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനാണ് ഇന്റര്‍നെറ്റ് പണി കൊടുത്തത്.

താന്‍ മത്സരിച്ചു ജയിച്ച മണ്ഡലമായ ഹാജിപൂരിലാണ് പണരഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്ന ഭാഗമായി മന്ത്രി എത്തിയത്. എന്നാല്‍ ചായ കുടിച്ചതിനു ശേഷം കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാനുള്ള ശ്രമം ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്നത്തെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. അരമണിക്കൂറോളം ശ്രമിച്ചെങ്കിലും പണമിടപാട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

കാര്‍ഡ് ഉപയോഗിച്ച് പലതവണ സൈ്വപ്പിംഗ് മെഷീനിലൂടെ പണമടയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്നമായി തീര്‍ന്നു. പിന്നീട് രാംവിലാസ് പസ്വാന്റെ പേഴ്സണ്‍ സെക്രട്ടറിയുടെ ഫോണ്‍ ഉപയോഗിച്ചാണ് ഇടപാട് പൂര്‍ത്തിയാക്കിയത്.

സാധാരണക്കാര്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതാണ് കാര്‍ഡ് ഇടപാടുകള്‍ എന്നു തെളിയിക്കാനായിരുന്നു മന്ത്രിയുടെ പ്രചാരണം. ഇതിന്റെ ഭാഗമായി പ്രദേശത്തെ ഒരു ബേക്കറിയിലായിരുന്നു അദ്ദേഹം ആദ്യമെത്തിയത്. പിന്നാലെ ചായക്കടയിലെത്തിയപ്പോഴാണ് മന്ത്രിക്ക് ഇന്റര്‍നെറ്റ് പണി കൊടുത്തത്. ചായക്കടയ്ക്കു പിന്നാലെ പ്രദേശത്തെ തുണിക്കടയിലും അദ്ദേഹവും സംഘവും എത്തി. ഇവിടെ നടത്തിയ ഇടപാടുകള്‍ വിജയിക്കുകയും ചെയ്തു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: