ഡബ്ലിന്‍ ഹോളിഹെഡ് ഫെറി സര്‍വീസുകളില്‍ 6 എണ്ണം വെള്ളിയാഴ്ച നിറുത്തിവയ്ക്കും

ഡബ്ലിന്‍: ഐറിഷ് കടലിലെ പ്രതികൂല കാലാവസ്ഥ മൂലം ഡബ്ലിന്‍ ഹോളിഹെഡ് ബോട്ടുയാത്രകളില്‍ 6 എണ്ണം 23 ആം തീയതി വെള്ളിയാഴ്ച നിര്‍ത്തി വയ്ക്കുമെന്ന് ഫെറി സര്‍വീസ് അറിയിച്ചു. ഡബ്ലിനില്‍ നിന്നും ഹോളിഹെഡിലേക്കുള്ള 8.45, 10:45, 14:30 സര്‍വീസുകളും, ഹോളിഹെഡില്‍ നിന്നും ഡബ്ലിനിലേക്കു നിശ്ചയിച്ച 11:50, 16:45, 17:15 സര്‍വീസുകളുമാണ് റദ്ദ് ചെയ്തിരിക്കുന്നത്.

എന്നാല്‍ വെള്ളിയാഴ്ച രാവിലെ 08:05-നും, 20:55-നും ഡബ്ലിനില്‍ നിന്നും ഉള്ള സര്‍വീസുകള്‍ ആവശ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. വെള്ളിയാഴ്ച ഹോളിഹെഡില്‍ നിന്നും ഡബ്ലിനിലേക്കു വരേണ്ടവര്‍ക്കു ഉച്ചക്ക് ശേഷമുള്ള 14:10 ,02: 40 സര്‍വീസുകളും ഉണ്ടായിരിക്കും. സര്‍വീസുകള്‍ റദ്ദ് ചെയ്തത് കൊണ്ട് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ചതില്‍ ഫെറി സര്‍വീസ് ക്ഷമാപണം അറിയിച്ചിരിക്കുകയാണ്. stenaline സര്‍വീസ് ഡബ്ലിനില്‍ നിന്നും ഹോളിഹെഡ് യാത്രകള്‍ വെള്ളിയാഴ്ച തുടരുമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

ഐറിഷ് ഫെറിസ് സര്‍വീസ് ഡബ്ലിന്‍ പോര്‍ട്ട്: 01-607551 (05:15 – 21:15 hrs )
ഐറിഷ് ഫെറിസ് contact സെന്റര്‍                 : 0818300400 (08:00 – 19:00 hrs Mon – Fri )
(08:00 – 16:00 hrs Sat )
ഐറിഷ് ഫെറിസ് റോസ്സലാര്‍ പോര്‍ട്ട്             : 0539133158 (06:30 – 21:00 ) കൂടുതല്‍ അന്വേഷണങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി ഈ നമ്പറുകളില്‍ ബന്ധപ്പെടാന്‍ അറിയിച്ചിട്ടുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: