കള്ളപ്പണം വെളുപ്പിക്കല്‍: തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ പുറത്താക്കി

ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി റാം മോഹന്‍ റാവുവിനെ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്താക്കി. ഇദ്ദേഹത്തിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മുപ്പത് ലക്ഷത്തിന്റെ പുതിയ നോട്ടുകളും അഞ്ച് കിലോ സ്വര്‍ണവും കണ്ടെടുത്തിരുന്നു. റെയ്ഡ് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ അവസാനിച്ചു.

ചീഫ് സെക്രട്ടറിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുക്കും. 24 മണിക്കൂര്‍ നീണ്ട റെയ്ഡ് അവസാനിച്ചതിന് പിന്നാലെ വീടിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്ന സി.ആര്‍.പി.എഫിന്റെ സുരക്ഷയും പിന്‍വലിച്ചു. മോഹന്‍ റാവുവിന്റെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ മകന്റെ ഭാര്യ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 24 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്.

വന്‍ ഖനി ബിസിനസുകാരനായ ശേഖര്‍ റെഡ്ഡിയടക്കം മൂന്ന് ബിസിനസുകാരുടെ കൈയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ കള്ളപ്പണം പിടിച്ചിരുന്നു. 170 കോടി രൂപയും 130 കിലോ സ്വര്‍ണ്ണവും പിടിച്ചതായിരുന്നു ഇതിലൊന്ന്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചീഫ് സെക്രട്ടറിയില്‍ എത്തിയത്.
എ എം

 

Share this news

Leave a Reply

%d bloggers like this: