ഐറിഷ് പാസ്പോര്‍ട്ടില്‍ ഈ വര്‍ഷം 10% വര്‍ദ്ധനവ്

ഡബ്ലിന്‍: ഐറിഷ് പാസ്‌പോര്‍ട്ട് എടുത്തവര്‍ ഇത്തവണ 10% വര്‍ധിച്ചതായി ഐറിഷ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2015-ല്‍ 672,760 പാസ്പോര്‍ട്ടുകള്‍ നല്‍കിയപ്പോള്‍ 2016 ഡിസംബര്‍ 13-നു 719,675-ഉം, ഡിസംബര്‍ അവസാനത്തോടെ ഇത് 740,000 ആകുമെന്നും ഐറിഷ് പാസ്‌പോര്‍ട്ട് സര്‍വീസ് അറിയിച്ചു. ബ്രക്സിറ്റ് തങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് അയര്‍ലന്‍ഡ് ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്.

യൂറോപ്യന്‍ യുണിയനിലേക്കുള്ള കവാടമായി വിശേഷിപ്പിക്കാറുള്ള അയര്‍ലണ്ടില്‍ പാസ്പോര്‍ട്ടിന്റെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് തങ്ങളുടെ രാജ്യത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് വിദേശ മന്ത്രാലയം അഭിപ്രായപ്പെടുന്നു. കൂടാതെ ബ്രക്സിറ്റ് പ്രതേകിച്ചും ടൂറിസം മേഖലയില്‍ രാജ്യത്തിന് അനുകൂലമായാണ് ഭവിച്ചതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പുതു വര്‍ഷം വരുന്നതോടെ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് പാസ്‌പോര്‍ട്ട് വകുപ്പ് പ്രതീക്ഷിക്കുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: