ക്രിസ്മസ് വിപണിയില്‍ വ്യാജ ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് ഗാര്‍ഡയുടെ മുന്നറിയിപ്പ്

ശരീരത്തിന് അപകടകരമായ രീതിയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങളുള്‍പ്പടെയുള്ള വ്യാജ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും വില്പന നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗാര്‍ഡ. ക്രിസ്മസ്-പുതുവത്സര വിപണിയെ ലക്ഷ്യമിട്ട് എത്തിയിരിക്കുന്ന താന്‍ കണക്കിന് വ്യാജ ഉത്പന്നങ്ങളാണ് അധികാരികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ഈ മാസം ആരംഭത്തില്‍ ഹെന്‍ഡ്രി സ്രീറ്റിലെ മാര്‍ക്കറ്റില്‍ നിന്നും വലിയതോതിലുള്ള വ്യാജ ഉത്പന്നങ്ങളുടെ ശേഖരം ഗാര്‍ഡ പിടിച്ചെടുത്തിരുന്നു. പെര്‍ഫ്യൂമുകള്‍, ആഭരണങ്ങള്‍, വിവിധ തുണിത്തരങ്ങള്‍, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, തുടങ്ങിയവയുടെയെല്ലാം വ്യാജന്മാര്‍ മാര്‍ക്കറ്റില്‍ വിഹരിക്കുന്നുണ്ട്.

ശരീരത്തിന് ദോഷകരമായ അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മാണമാണ് വ്യാജഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നു പറയാന്‍ കാരണം. പോളിവിനൈല്‍ ക്‌ളോറൈഡിന്റെയും ലെഡിന്റെയും അംശങ്ങള്‍ ഉള്ളിലെത്തിയാല്‍ കിഡ്‌നിക്ക് വരെ ദോഷകരമാണ്. പി.വി.സി കൊണ്ട് നിര്‍മിച്ച കളിപ്പാട്ടങ്ങള്‍ മാര്‍ദ്ദവമുള്ളതാക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് താലേറ്റ്. ഇത് രക്തത്തില്‍ കലര്‍ന്നാല്‍ ബുദ്ധിമാന്ദ്യം, ഐ.ക്യൂ കുറവ്, കിഡ്നി രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം.

ഒര്‍ജിനലിനേക്കാള്‍ വിലക്കുറവാണെന്നതാണ് ഭേരിഭാഗം പേരെയും വ്യാജ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം ഇത്തരം ഉത്പന്നങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മിക്കുന്നതെന്ന് മനസ്സിലാക്കണം.ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളിലും വ്യാജന്മാര്‍ സുലഭമാണ്. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം തീപിടുത്തം ഉണ്ടാകുന്നതിനുവരെ കാരണമായേക്കാം.പ്ലഗുകള്‍,ഫ്യൂസുകള്‍, കേബിളുകള്‍, ചാര്‍ജറുകള്‍, തുടങ്ങിയവ വ്യാജനാണെങ്കില്‍ തീപിടിക്കാന്‍ സാധ്യത ഏറെയാണ്.

വ്യാജഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗാര്‍ഡ ഇന്‍സ്പെക്ടര്‍ ടോണി കെല്ലി അറിയിച്ചു. ക്രിസ്മസ്-പുതുവത്സര വിപണിയില്‍ നിന്ന് വ്യാജന്മാരെ ഒഴിവാക്കി ഒര്‍ജിനല്‍ ഉത്പന്നങ്ങള്‍ മാത്രം വാങ്ങിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

 
എ എം

Share this news

Leave a Reply

%d bloggers like this: