അയര്‍ലന്റിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധി ഭവനമേഖലയില്‍ – പുതുതായി വീട് വാങ്ങുന്നവര്‍ക്കുവേണ്ടിയുള്ള ബജറ്റിലെ സ്‌കീം സാധാരണക്കാര്‍ക്ക് തലവേദനയാകുന്നു

അയര്‍ലണ്ടില്‍ പുതുതായി വീട് വാങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്ന് കരുതിയിരുന്ന പദ്ധതി ഭവന മേഖലയില്‍ കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാകുന്നു. ഭവനമന്ത്രി സൈമണ്‍ കോണ്‍വെ നടപ്പിലാക്കിയ ഈ പദ്ധതിയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. 2017 ലേക്കുള്ള ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച ഈ സ്‌കീം പ്രകാരം 400,000 യൂറോ വരെ വിലയുള്ള ഭവനം വാങ്ങിക്കുന്നവര്‍ക്ക് അഞ്ച് ശതമാനം ടാക്‌സ് റിബേറ്റ് നല്‍കുന്നതാണ് ഈ സ്‌കീം.

അതേസമയം പുതിയ സ്‌കീമിന്റെ വരവോടെ വിപണിയില്‍ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വില കുറഞ്ഞതോടെ പുതിയ വീട് വാങ്ങുന്നവരുടെ തള്ളിക്കയറ്റം ഉണ്ടായി.എന്നാല്‍ ഇതിനാവശ്യമായ ഭവനങ്ങളുടെ എണ്ണത്തില്‍ അപര്യാപ്തത തുടരുകയും ചെയ്യുന്നു. ഇത് ഭവന വില ഉയരുന്നതിനും കാരണമായി.

ബജറ്റിലെ പുതിയ സ്‌കീം കൂടാതെ അനേക വിഷയങ്ങള്‍ 2016 ലെ ഭവനമേഖലയിലെ പ്രതിസന്ധിക്ക് കാരണമായി വിദഗ്ധര്‍ ചുണ്ടികാട്ടുന്നുണ്ട്. ബ്രക്സിറ്റ്, യുഎസ് തിരഞ്ഞെടുപ്പ് ഫലം, രാഷ്ട്രീയ അരക്ഷിതാവസ്ഥ, അയര്‍ലന്റിലെ വിപണിയെ പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ ഫണ്ടിന്റെ അഭാവം, സെന്‍ട്രല്‍ ബാങ്കിന്റെ വായ്പാ നയങ്ങളിലെ മാറ്റങ്ങള്‍, തുടങ്ങിയ കാര്യമാണ് അയര്‍ലന്റിലെ ഭവനമേഖലയെ സാരമായി ബാധിച്ചു.

ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് ഡബ്ലിനില്‍ ഭാവനമില്ലാത്തതാവരുടെ എണ്ണം 40 ശതമാനം വര്‍ധിച്ചു. ചില കൗണ്ടികളില്‍ സ്വന്തമായി ഭവനമില്ലാത്തവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയായിട്ടുണ്ട്.

വാടക നിരക്കുകളിലെ വര്‍ദ്ധനവ്, തൊഴിലാളികളുടെ അഭാവം, ഹൌസിങ് യൂണിറ്റുകളുടെ അപര്യാപ്തത എന്നിവയെല്ലാം പ്രതികൂല ഘടകമായി അധികൃതര്‍ ചുണ്ടി കാട്ടുന്നു. തെരുവോരങ്ങളിലും അസൗകര്യമായ അന്തരീക്ഷത്തിലും താമസിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. അടുത്ത വര്‍ഷം അയര്‍ലന്റിലെ ഭവന മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദ്ധീകരണം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: