പ്രധാനമന്ത്രി പറഞ്ഞ ആ 50 നാളുകള്‍ അവസാനിക്കുന്നു; രൂക്ഷമായ നോട്ടുക്ഷാമം മറികടക്കാന്‍ 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ച് ആര്‍ബിഐ

നോട്ടു നിരോധനം പ്രഖ്യാപിക്കുന്ന വേളയില്‍ സാമ്പത്തീക
പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി പ്രധാനമന്ത്രി പറഞ്ഞ 50 ദിവസങ്ങള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ രൂക്ഷമായ നോട്ടു ക്ഷാമം പരിഹരിക്കുന്നതിനായി ആര്‍ബിഐ 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ പ്രതിദിനം 500 രൂപയുടെ 35 ലക്ഷം നോട്ടുകളാണ് അച്ചടിച്ചിരുന്നത്. ഇത് ഒരു കോടി നോട്ടുകളായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

വിവിധ മൂല്യം വരുന്ന 19 ദശലക്ഷം നോട്ടുകള്‍ എന്ന കണക്കിലാണ് ഇപ്പോള്‍ അച്ചടിക്കുന്നത്. ഇപ്പോള്‍ അച്ചടിച്ചിരിക്കുന്ന നോട്ടുകളും 10 ദശലക്ഷത്തോളം 500 ന്റെ നോട്ടുകളാണ്. ബാക്കി 100, 50, 20 എന്നിവയും. അതേസമയം നാസിക്കിലെ സിഎന്‍പിയില്‍ 2000 ന്റെ നോട്ട അച്ചടിക്കുന്നേയില്ല. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും കൂടുതല്‍ കറന്‍സി സിഎന്‍പി ആര്‍ബിഐ യെ ഏല്‍പ്പിച്ചത് വെള്ളിയാഴ്ചയാണ്.

43 ദശലക്ഷം നോട്ടുകള്‍ വെള്ളിയാഴ്ച കൈമാറി. ഇതില്‍ 11 ദശലക്ഷം നോട്ടുകള്‍ 500 ന്റേതായിരുന്നു. 12 ദശലക്ഷം 100 ന്റെ നോട്ടുകളും 10 ദശലക്ഷം വീതം 50 ന്റെയും 20 ന്റെയും നോട്ടുകളും ഉണ്ട്. നോട്ട് അസാധുവാക്കലിന് പിന്നാലെ ആര്‍ബിഐ യിലേക്ക് ആദ്യം പണം അയച്ചത് നവംബര്‍ 11 ന് ആയിരുന്നു. ഇതില്‍ വെറും 50 ലക്ഷം 500 ന്റെ നോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കഴിഞ്ഞ 43 ദിവസങ്ങളിലായി വിവിധ നോട്ടുകള്‍ 828 ദശലക്ഷമാണ് ആര്‍ബിഐ രാജ്യത്തിലെ വിവിധ നഗരങ്ങളിലേക്ക് അയച്ചത്. ഇതില്‍ 250 ദശലക്ഷം നോട്ടുകള്‍ 500 ന്റേതായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ 83 ദശലക്ഷം നോട്ടുകളും 37.5 ദശലക്ഷം 500 ന്റെ നോട്ടുകളും നല്‍കി.

ജനുവരി 31 വരെ മറ്റൊരു 800 ദശലക്ഷം നോട്ടുകള്‍ കൂടി അച്ചടിക്കാന്‍ കഴിയുമെന്നാണ് സിഎന്‍പി യുടെ പ്രതീക്ഷ. ഇതില്‍ പകുതിയോളം പുതിയ 500 ന്റെ നോട്ടുകളായിരിക്കും. നാലു കറന്‍സി നോട്ട് പ്രസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ ആര്‍ബിഐ മൈസൂറിലെയും ബംഗാളിലെ സാല്‍ബോനിയിലേയും മറ്റ് രണ്ടെണ്ണം നാസിക്കിലെയും ദെവാസിലെയും സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴില്‍ ഷിഫ്റ്റിന് മാറ്റമില്ലാതെ 11 മണിക്കൂറുകളാണ് പ്രവര്‍ത്തിക്കുന്നത്.
എ എം

 

Share this news

Leave a Reply

%d bloggers like this: