ക്രിസ്മസിന് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഗാര്‍ഡയുടെ പിടി വീഴും

ഡബ്ലിന്‍ : അയര്‍ലന്റിലെ തെരുവുകള്‍ ക്രിസ്മസ് ലഹരിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ക്രിസ്മസ് അടുത്താല്‍ ആഘോഷങ്ങളും കുടും. ആഘോഷത്തിന്റെ ഭാഗമായി മദ്യപിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ ക്രിസ്മസ് സീസണില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കൈയോടെപിടികൂടാന്‍ ഗാര്‍ഡകളും രംഗത്തെത്തിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം 500 റോളം പേരെയാണ് മദ്യപിച്ച് വാഹമോടിച്ചതിന് ഗാര്‍ഡ പിടികൂടിയത്.

മൂന്നാഴ്ച മുന്‍പാണ് ക്രിസ്മസ്-പുതുവത്സര സുരക്ഷാ ക്യാംപെയ്ന് തുടക്കം കുറിച്ചത്. അപകടങ്ങള്‍ കെട്ടിവരുന്നതിന്റെ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പരിശോധനക്കായി കൂടുതല്‍ ചെക്കിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പിടിക്കപ്പെടുന്നവരെ ബ്രീത്ത് ടെസ്റ്റിന് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ചെറിയ തോതിലുള്ള മദ്യപാനം പോലും ഒരാളുടെ ഡ്രൈവിങിനെ ബാധിക്കുമെന്നും ഇതില്‍ സ്ത്രീ പുരുഷ ഭേദമില്ലെന്നും റോഡ് സേഫ്റ്റി ഓഫീസര്‍ നോയല്‍ ഗിബ്സണ്‍ അറിയിച്ചു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: