സിറിയയിലേക്ക് പോയ റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്ന് വീണു

മോസ്‌കോ: ഇന്നു രാവിലെ കാണാതായ റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരണം. ഇവിടെനിന്ന് ഒരാളുടെ മൃതദേഹം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കു ലഭിച്ചു. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.

പ്രതിരോധമന്ത്രാലയത്തിന്റെ ടുപൊലെവ് ടു 154 എന്ന വിമാനമാണ് കാണാതായത്. സിറിയയിലെ ലതാകിയ പ്രവിശ്യയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം. എന്നാല്‍, കാണാതായി മണിക്കൂറുകള്‍ക്കകമാണ് വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനം മിനിറ്റുകള്‍ക്കം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു.
84 യാത്രികരും എട്ട് ജീവനക്കാരുമടക്കം 92 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി സിറിയയിലെ ലതാകിയക്കു സമീപമുള്ള റഷ്യന്‍ സൈനിക താവളത്തിലേക്കു പോയ ഗായസംഘത്തിലെ അംഗങ്ങളാണ് വിമാനത്തിലുണ്ടായവരില്‍ ഭൂരിഭാഗവും എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവരോടൊപ്പം വിവിധ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരും വിമാനത്തിലുണ്ടായിരുന്നു.
എ എം

 

Share this news

Leave a Reply

%d bloggers like this: