മീന്‍ പിടുത്തം പഠിക്കണോ? ഡബ്ലിനില്‍ അവസരം ലഭിക്കും.

ഡബ്ലിന്‍: മീന്‍ പിടുത്തം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ തയ്യാറാണ് അയര്‍ലണ്ടിലെ ഇന്‍ലാന്റ് ഫിഷറീസ്. വര്‍ഷങ്ങളായി ഫിഷറീസ് വകുപ്പ് നടത്തിവരുന്ന ഫിഷിങ് ട്രെയിനിങ്ങില്‍ ഇത്തവണ പങ്കെടുത്തത് 500 പേരാണ്. ഇത്തവണ ജോഫ്‌സ് ടൌണ്‍, വൈറ്റ് ചര്‍ച്ച് തുടങ്ങി ഇന്നര്‍ സിറ്റിയിലുള്ള യുവാക്കളും ട്രെയിനിങ്ങിന്റെ ഭാഗമായി.

ട്രെയിനിങ്ങിന്റെ ഭാഗമായി മീന്‍ പിടുത്ത യാത്രകള്‍, മത്സരങ്ങള്‍, നാവിക കപ്പലുകള്‍ സന്ദര്‍ശിക്കാനുള്ള അവസരം, കുടുംബത്തോടൊപ്പം ഫിഷിങ് നടത്താനുള്ള അവസരം എന്നിവ ലഭിക്കും. കൂടാതെ വിവിധ മല്‍സ്യങ്ങള്‍, അവയുടെ ആവാസ വ്യവസ്ഥ, പ്രാദേശിക മീന്‍ പിടുത്ത മേഖലകള്‍, സംരക്ഷിക്കപ്പെടേണ്ട മല്‍സ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പ്രസന്റേഷന്‍ നടത്താനുള്ള അവസരവും ലഭിക്കും. ഏതു പ്രായക്കാര്‍ക്കും വിനോദം ആയി കണക്കാക്കാനും, ആവശ്യമുള്ളവര്‍ക്ക് ഉപജീവന മാര്‍ഗ്ഗമാക്കാനും കഴിയുന്ന വിധത്തില്‍ ശാസ്ത്രീയമായി പഠിപ്പിക്കുന്ന ഈ ഫിഷിങ് ട്രൈനിങ്ങില്‍ ഡബ്ലിനില്‍ നിന്നും വര്‍ഷം തോറും ആയിരത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാറുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: