അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാക്കും; കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിവാദമായേക്കും

നോട്ടുകള്‍ കൈവശം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമായേക്കാവുന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. കുടുതല്‍ സാമ്പത്തിക നിയന്ത്രണ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാക്കും. 10,000 രൂപയോ അതിന് മുകളിലോ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നത് കുറ്റകരമാക്കാനാണ് നീക്കം. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരും. അസാധു നോട്ടുകള്‍ മാറിയെടുക്കാനുള്ള സമയപരിധി അവസാനിക്കുന്ന ഡിസംബര്‍ 30ന് മുന്‍പ് ഓര്‍ഡിനന്‍സ് കൊണ്ടുവരും.

ഒരാള്‍ക്ക് ശിക്ഷാ നടപടി ഇല്ലാതെ പത്ത് അസാധു നോട്ടുകള്‍ വരെ കൈവശം വയ്്ക്കാം. അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നവരില്‍ നിന്ന് 50,000 രൂപയോ കൈവശം വയ്ക്കുന്ന തുകയുടെ അഞ്ചിരട്ടി തുകയോ പിഴ ഈടാക്കും. റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാരുടെ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയാകും ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നത്.

ഇത്തരം കേസുകള്‍ മുന്‍സിപ്പല്‍ മജിസ്‌ട്രേമാര്‍ക്ക് ശിക്ഷ വിധിക്കാന്‍ അധികാരമുണ്ടാകും. കൈവശമുള്ള നോട്ടുകളുടെ അഞ്ചിരട്ടിയോ അല്ലെങ്കില്‍ 50,000 രൂപയോ എതാണോ കൂടുതല്‍ അതതാകും പിഴയായി ഈടാക്കുക. പുതിയ ഓര്‍ഡിനന്‍സ് അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ 15.44 ലക്ഷം കോടി രൂപയാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12.44 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വഴി തിരിച്ചെത്തിയത്. ഡിസംബര്‍ 30നകം 13-135 ലക്ഷം കോടി രൂപ തിരിച്ചു വരുമെന്നായിരുന്നു കേന്ദ്രം പ്രതീക്ഷിച്ചിരുന്നത്.
എ എം

 

Share this news

Leave a Reply

%d bloggers like this: