ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ചികിത്സാ വിവരങ്ങളും ആശുപത്രി വീഡിയോകളും പുറത്ത് വിടണമെന്ന് പ്രതിപക്ഷം

ചെന്നൈ: . ജയലളിതയുടെ മരണത്തില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി സംശയം പ്രകടിപ്പിച്ചതോടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു. ജയലളിതയുടെ ചികിത്സാ വിവരങ്ങളും ആശുപത്രി വീഡിയോകളും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.

ജയലളിതയുടെ മരണത്തില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി സംശയം പ്രകടിപ്പിച്ചതോടെ തങ്ങളുടെ പഴയ വാദങ്ങള്‍ക്ക് വിശ്വാസ്യത വന്നതായി ഇവര്‍ കരുതുന്നു. ഇതോടെയാണ് തങ്ങളുടെ ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നത്.

മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ വിശദമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ പറഞ്ഞു. വിഷയത്തില്‍ ധവളപത്രമിറക്കണമെന്നും ജയലളിതയെ പരിശോധിച്ച മുഴുവന്‍ വിവരങ്ങളുമടങ്ങിയ വൈദ്യ പരിശോധനാവിവരങ്ങള്‍ പുറത്തു വിടണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ സംശയ നിവാരണത്തിനായി ആശുപത്രി വീഡിയോ പുറത്തുവിടണമെന്ന് ജഡ്ജിയുടെ നിരീക്ഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് പിഎംകെ നേതാവ് രാമദാസും ആവശ്യമുന്നയിച്ചിട്ടുണ്ട്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: