2017 ന്റെ തുടക്കം തണുത്തുറഞ്ഞ് , പുതുവത്സര രാത്രിയിലെ ആഘോഷങ്ങള്‍ക്ക് ശാന്തമായ കാലാവസ്ഥ

2017 ന്റെ തുടക്കം തണുത്തുറഞ്ഞ് ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വലിയ തോതിലുള്ള മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയും ഉണ്ടാകാം.

ശനിയാഴ്ച പകല്‍ അന്തരീക്ഷ ഉഷ്മാവിന്റെ അളവ് 9 മുതല്‍ 11 ഡിഗ്രി വരെ ആയിരിക്കും. വൈകുന്നേരത്തോട്കൂടെ ശൈത്യം ഏറും. ശനിയാഴ്ച രാത്രി ശാന്തമായ കാലാവസ്ഥ മാറ്റമിലാതെ തുടരും. പുതുവത്സര രാത്രിയിലെ ആഘോഷങ്ങള്‍ക്ക് ഇത് സഹായമാകും.

ഞായറാഴ്ച പുലര്‍ച്ചെ പെയ്യുന്ന ചെറിയ തോതിലുള്ള മഴയും കാറ്റും തണുപ്പിന്റെ കാഠിന്യം വര്‍ധിപ്പിക്കും. വടക്കന്‍ മലമ്പ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച പകലില്‍ തണുത്തതും സൂര്യപ്രകാശം ഉള്ളതുമാമാകും. ഉയര്‍ന്ന താപനില 5 മുതല്‍ 7 ഡിഗ്രി വരെ ആയിരിക്കും.
എ എം

Share this news

Leave a Reply

%d bloggers like this: