പുതുവര്‍ഷത്തില്‍ ബ്രിട്ടനില്‍ ആദ്യം പിറന്നത് ഇന്ത്യന്‍ പെണ്‍കുട്ടി

ലണ്ടന്‍: പുതുവര്‍ഷത്തില്‍ ബ്രിട്ടനില്‍ ആദ്യം പിറന്നത് ഒരു ഇന്ത്യന്‍ പെണ്‍കുട്ടി. പുതുവര്‍ഷം പിറന്ന് സെക്കന്റുകള്‍ക്കുള്ളിലാണ് ഇന്ത്യക്കാരിയായ ഭാരതി ദേവി ബര്‍മ്മിംഗ്ഹാമിലെ സിറ്റി ഹോസ്പിറ്റലില്‍ എലീന കുമാരി എന്ന പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

അഞ്ചി ദിവസം വൈകിയാണ് താന്‍ പ്രസവിച്ചതെന്നും 2016ല്‍ അല്ല 2017ലാണ് തന്റെ കുട്ടി ജനിക്കേണ്ടത് എന്നത് ദൈവനിശ്ചയമാണെന്നും ഭാരതി ദേവി പറഞ്ഞു. മകള്‍ വളരെ ആരോഗ്യവതിയാണെന്നും അവര്‍ പറഞ്ഞു. സെയില്‍സ് അസിസ്റ്റന്റ് ആയ അശ്വനി കുമാറാണ് എല്ലീനയുടെ പിതാവ്. എല്ലീനയെ കൂടാതെ രണ്ടു വയസുള്ള മകനുമുണ്ട് ഭാരതിക്ക്.ബ്രിട്ടനില്‍ 2017ല്‍ പിറന്ന ആദ്യ കുഞ്ഞ് എല്ലീനയാണെന്നതില്‍ വളരെ സന്തോഷമുള്ള കാര്യമാണെന്ന് കുട്ടിയുടെ പിതാവ് അശ്വിനി കുമാര്‍ പറഞ്ഞു.

അവളുടെ ജീവിതത്തില്‍ ഒരു പ്രത്യേകതയുണ്ടെന്ന് വിശ്വസിക്കുന്നതായും അവളുടെ ജനനത്തോടെ 2017 തങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ളതായി മാറിയെന്നും കുമാര്‍ വ്യക്തമാക്കി.

 

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: