ഇലക്ട്രോണിക്ക് ചിപ്പും ബയോമെട്രിക്ക് സുരക്ഷയും; പുതിയ ഇ-പാസ്പോര്‍ട്ട് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യന്‍ പാസ്പോര്‍ട്ടിനെ സ്മാര്‍ട്ടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രോണിക്ക് ചിപ്പും ബയോമെട്രിക്ക് ചിപ്പും ഉള്‍പ്പെടെയുള്ള കര്‍ശന സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പുതിയ പാസ്പോര്‍ട്ട് ഈ വര്‍ഷം തന്നെ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം.

പാസ്പോര്‍ട്ടിലെ ചിപ്പില്‍ പാസ്പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ബയോമെട്രിക്ക് വിവരങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ പരമ്പരാഗത രീതിയിലുള്ള പരിശോധനയ്ക്ക് പകരം ഇ-പരിശോധനയായിരിക്കും ഇത്തരം പാസ്പോര്‍ട്ടുകളിന്‍മേല്‍ നടത്തുക.

വ്യാജ പാസ്പോര്‍ട്ടുകള്‍ക്ക് പൂര്‍ണ്ണമായും തടയിടുക എന്നതാണ് ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളില്‍ ബയോമെട്രിക്ക് സംവിധാനത്തോട് കൂടിയ ഇ-പാസ്പോര്‍ട്ടാണ് നിലവിലുള്ളത്. ഘാന, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ പെടുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: