ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ നിയമിതനായി

വാഷിംഗ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷായെ നിയമിച്ചു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഇദ്ദേഹത്തിനുണ്ട്.

റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഗവേഷണവിഭാഗം തലവനായ രാജ് ഷാ, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണെതിരായ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു. ആഗോള തലത്തില്‍ പട്ടിണി അവസാനിപ്പിക്കുക ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യുഎസ്എഐഡിയുടെ തലവനും കൂടിയാണ് രാജ്. 30 കാരനായ രാജിന്റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

രാജിന്റെ നിയമനത്തെ ട്രംപ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ച റീന്‍സ് പ്രീബസ് സ്വാഗതം ചെയ്തു. ട്രംപിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച നേതാക്കളാണ് പുതുതായി നിയമിക്കപ്പെട്ടവരെന്നും, ഇവരുടെ നിയമനത്തോടെ യുഎസിന്റെ നിര്‍ണായക മാറ്റത്തിന് കുതിപ്പേകുമെന്നും പ്രീബസ് അഭിപ്രായപ്പെട്ടു.
എ എം

 

Share this news

Leave a Reply

%d bloggers like this: