ലുഫ്താന്‍സയെ പിന്നിലാക്കി റൈന്‍ എയര്‍ യൂറോപ്പില്‍ ഒന്നാമത്

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ യൂറോപ്പിലെ ഒന്നാം സ്ഥാനം ലുഫ്താന്‍സ ഗ്രൂപ്പില്‍ നിന്നും ഐറിഷ് ബജറ്റ് എയര്‍ലൈന്‍സായ റൈന്‍ എയര്‍ കയ്യടക്കി. കഴിഞ്ഞ വര്‍ഷം 11.70 കോടി യാത്രക്കാരാണ് റൈന്‍ എയറില്‍ പറന്നത്. ഏകദേശം 15 ശതമാനത്തിന്റെ വര്‍ദ്ധനവ് റൈന്‍ എയര്‍ നേടിയപ്പോള്‍, ലുഫ്താന്‍സ ഗ്രൂപ്പില്‍ 11.09 കോടിയോളം യാത്രക്കാരും പറന്നു.

റൈന്‍ എയര്‍ ഒറ്റയ്ക്ക് ഇത്രയും യാത്രക്കാരെ നേടിയ സ്ഥാനത്തു, ലുഫ്താന്‍സ ഗ്രുപ്പില്‍ ലുഫ്താന്‍സയെ കൂടാതെ സ്വിസ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, യൂറോ വിങ്‌സ് എന്നീ നാല് എയര്‍ലൈന്‍സുകള്‍ ചേര്‍ന്നാണ് ഇത്രയും യാത്രക്കാരെ നേടിയതെന്ന വ്യത്യാസമുണ്ട്. ഏറെക്കാലമായി യൂറോപ്പിലെ വിമാനയാത്രക്കാരുടെ കാര്യത്തില്‍ മുന്നിലായിരുന്നു ലുഫ്താന്‍സയെ, മൈക്കിള്‍ ഓ ലെയറിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വിവിധ പരിഷ്‌കാരങ്ങളിലൂടെയാണ് റൈന്‍ എയര്‍ മറികടന്നത്.

2015 ല്‍ ലുഫ്താന്‍സായില്‍ 10.77 കോടിയും, റൈന്‍ എയറില്‍ 10.14 കോടി യാത്രക്കാരുമാണ് യാത്ര ചെയ്തത്. ലുഫ്താന്‍സ ഗ്രുപ്പിന് ഈ വര്‍ഷം ആള് കുറഞ്ഞതിന് ആഴ്ചകള്‍ നീണ്ടുനിന്ന സമരവും കാരണമായി. യാത്രക്കാരുടെ എണ്ണത്തില്‍ റൈന്‍ എയ്‌റിന് പിന്നിലായെങ്കിലും, ടേണോവറിന്റെ കാര്യത്തില്‍ ലുഫ്താന്‍സ തന്നെയാണ് യൂറോപ്പില്‍ ഇപ്പോഴും മുന്നില്‍.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: