എച്ച്1 ബി വിസയില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ യുഎസ് കോണ്‍ഗ്രസ്സില്‍ ; കുറഞ്ഞ ശമ്പളം ഇനി ഒരു ലക്ഷം ഡോളറാക്കും

അമേരിക്കയിലെ ജോലിക്കാര്‍ക്ക് പകരം ഇന്ത്യാക്കാര്‍ അടക്കമുള്ളവരെ വിദഗ്ദ്ധരായ വിദേശീയരെ ജോലിക്കായി നിയമിക്കുന്നതിനുള്ള എച്ച് 1 ബി വിസ പദ്ധതിയില്‍ സമൂല മാറ്റം ആവശ്യപ്പെടുന്ന ബില്‍ യു.എസ് കോണ്‍ഗ്രസില്‍ വീണ്ടും കൊണ്ടുവന്നു. കാലഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ അംഗങ്ങളായ ഡാരല്‍ ഐസ, സ്‌കോട്ട് പീറ്റേഴ്‌സ് എന്നിവരാണ് ബില്‍ വീണ്ടും കൊണ്ടുവന്നത്. തൊഴില്‍ വിസ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇതിലൂടെ കഴിയുമെന്ന് ഇരുവരും പറഞ്ഞു. കുടിയേറ്റ പെര്‍മിറ്റില്ലാത്ത വിഭാഗത്തില്‍ പെടുന്ന വൈദഗ്ദ്ധ്യമുള്ള തൊഴിലിനായി എത്തുന്നവര്‍ക്ക് നല്‍കുന്ന താത്കാലിക പെര്‍മിറ്റാണ് എച്ച്1 ബി വിസ. ഈ ബില്‍ നേരത്തെ കൊണ്ടു വന്നിരുന്നെങ്കിലും യു.എസ് കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു.
എച്ച് 1 ബി വിസ കൈവശമുള്ള ഇന്ത്യാക്കാര്‍ അടക്കമുള്ളവരെ വിദേശീയരെ ജോലിക്കായി നിയമിക്കുന്നത് തടയുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതുമാണ്.

‘ദ പ്രാെട്ടക്ട് ആന്‍ഡ് ഗ്രോ അമേരിക്കന്‍ ജോബ്‌സ് ആക്ട്’ എന്നു പേരു നല്‍കിയിരിക്കുന്ന ബില്ലില്‍, എച്ച്1 ബി വിസ ലഭിക്കുന്നതിനുള്ള യോഗ്യതകളിലാണ് മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. എച്ച്1 ബി വിസ ലഭിക്കുന്നതിന് ബിരുദാനന്തര ബിരുദം വേണമെന്ന വ്യവസ്ഥ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വീണ്ടും കൊണ്ടുവരാന്‍ ബില്ലില്‍ ശുപാര്‍ശയുണ്ട്. ഇതോടൊപ്പം എച്ച് 1ബി വിസയുള്ളവരുടെ കുറഞ്ഞ ശന്പളം പ്രതിവര്‍ഷം ഒരു ലക്ഷം ഡോളറായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്. ഈ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതോടെ ആഗോള തലത്തില്‍ ജോലി ലഭിക്കുന്നവര്‍ ഏറ്റവും മികച്ചവരും ഉയര്‍ന്ന യോഗ്യതയുള്ളവരുമാണെന്ന് ഉറപ്പു വരുത്താനാവുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

എച്ച്1 ബി വിസ. ഈ വിസയുള്ള ഇന്ത്യാക്കാരടക്കമുള്ള വിദേശികളെ അമേരിക്കയിലെ കന്പനികള്‍ പുറംജോലിക്കരാറിനായി നിയമിക്കാറുണ്ട്. അമേരിക്കക്കാരുടെ തൊഴില്‍ അവസരങ്ങള്‍ ഇന്ത്യയടക്കമുള്ള വിദേശീയര്‍ തട്ടിയെടുക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിട്ടുള്ളതാണ്. വാള്‍ട്ട് ഡിസ്‌നി, കാലിഫോര്‍ണിയയില്‍ വൈദ്യുതി വിതരണം നടത്തുന്ന ഒന്നാമത്തെ കമ്ബനിയായ സതേണ്‍ കാലിഫോര്‍ണിയ എഡിസന്‍ എന്നീ കന്പനികളാണ് പുറംജോലിക്കരാര്‍ നല്‍കി വിദഗ്ദ്ധരായ തൊഴിലാളികളെ പ്രധാനമായും ഇന്ത്യ അടക്കമുള്ള ഇടങ്ങളില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ളത്. വാള്‍ട്ട് ഡിസ്‌നി യു.എസ് പൗരന്മാരായ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം എച്ച്1 ബി വിസയിലെത്തിയ ഇന്ത്യക്കാരെ നിയമിക്കുന്നതായി നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. ഇന്ത്യന്‍ കമ്ബനികളുടെ താത്കാലിക വിസയില്‍ എത്തിയ 500 സാങ്കേതിക വിദഗ്ദ്ധരെയാണ് നിയമിച്ചത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.

അമേരിക്കക്കാരുടെ ശരാശരി വേതനത്തിനൊപ്പം കുറഞ്ഞ ശന്പളം ഉയര്‍ത്തുന്നതിലൂടെ ലാഭത്തില്‍ നിന്ന് നല്‍കുന്ന ഇന്‍സെന്റീവ് കുറവ് ചെയ്യാനാവും. എച്ച്1 ബി വിസ സംവിധാനം നിയന്ത്രിക്കുന്നതിലൂടെ അമേരിക്കയിലെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനാവുമെന്നും നൂതന തൊഴില്‍ ശക്തികള്‍ക്കിടയില്‍ മത്സരതത്പരത നിലനിറുത്താനാവുമെന്നും സ്‌കോട്ട് പീറ്റേഴ്‌സ് പറഞ്ഞു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: