കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

കോര്‍ക്ക്: കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണം 8% വര്‍ദ്ധിച്ചതായി എയര്‍പോര്‍ട്ട് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം 2.2 മില്യണില്‍ കൂടുതല്‍ യാത്രക്കാര്‍ ഇതുവഴി കടന്നു പോയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ എയര്‍ലൈനുകളുടെ കടന്നു വരവും, പുതിയ റൂട്ടുകളും കോര്‍ക്ക് എയര്‍പോര്‍ട്ടിന്റെ വാണിജ്യ രംഗം ശക്തിപ്പെടുത്തിയെന്നും ഏവിയേഷന്‍ വകുപ്പ് അറിയിച്ചു.

സ്പെയിന്‍-പോര്‍ച്ചുഗല്‍ റൂട്ടില്‍ 13.5% മുതല്‍ കഴിഞ്ഞ മാസം വരെ 35.5% വരെ വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.. യു.കെ റൂട്ടില്‍ 7 ശതമാനവും ജര്‍മനി യാത്രയില്‍ 75 ശതമാനവും യാത്രക്കാര്‍ കൂടി വന്നു. പുതുതായി ആരംഭിച്ച ഡസല്‍ഡോര്‍ഫ് റൂട്ട് മികച്ച വാണിജ്യ വിജയമായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. 2017 കോര്‍ക്ക് എയര്‍പോര്‍ട്ടിന് നല്ല തുടക്കമായിരിക്കുമെന്ന പ്രതീക്ഷയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി.

വേനല്‍കാലത്ത് എയര്‍ലിംഗസിന്റെ Newquag – Cornwall സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് കൂടാതെ ലണ്ടന്‍ ഹീത്രോ ദിവസേനയുള്ള വേനല്‍ക്കാല യാത്രയും ആരംഭിക്കും. മെയ് മാസത്തില്‍ പുതിയ ട്രാന്‍സ്-അറ്റ്‌ലാന്റിക് യാത്രകളും എയര്‍ ലിംഗസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് കൂടാതെ WOW എയറും Reykjavik സ്വിസ് വഴിയുള്ള ട്രാന്‍സ്-അത്ലാന്റിക് യാത്രകള്‍ തുടങ്ങാനിരിക്കുകയാണ്. 2017-ല്‍ യാത്രക്കാര്‍ 5% വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോര്‍ക്ക് എയര്‍പോര്‍ട്ട് കമ്യുണിക്കേഷന്‍ വിഭാഗം തലവന്‍ കെവിന്‍ കുള്ളിനില്‍ വ്യക്തമാക്കി. കോര്‍ക്ക് എയര്‍പോര്‍ട്ട് വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: