മെക്‌സിക്കോയിലെ യു.എസ് നയതന്ത്രജ്ഞന് നേരെ വെടിയുതിര്‍ത്തത് ഇന്ത്യക്കാരന്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ യു.എസ് നയതന്ത്ര പ്രതിനിധി ക്രിസ്റ്റഫര്‍ ആശ്രാകഫ്റ്റിന് നേരെ വെടിയുതിര്‍ത്തത് ഇന്ത്യക്കാരനാണെന്നു എഫ്.ബി.ഐ കണ്ടെത്തി. ഇന്ത്യന്‍ വംശജന്‍ സഫര്‍ സിയാ എന്ന ആളാണ് ഉദ്യോഗസ്ഥന് നേരെ വെടിവെച്ചത്. ഇയാളെ കണ്ടെത്തുന്നതിന് 20,000 ഡോളര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെക്‌സിക്കന്‍ പോലീസ് സഹായത്തോടെ എഫ്.ബി.ഐ പ്രതിയെ കണ്ടെത്തുകയായിരുന്നു.

വെടിവയ്പ്പിന് ശേഷം ഇയാള്‍ വെയ്പ് മുടിയും മീശയും മറ്റും ഉപയോഗിച്ച് വേഷ പ്രച്ഛന്നനായി നടക്കുകയായിരുന്നു. യു.എസ്സില്‍ താമസക്കാരനായ സഫര്‍ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രോഷാകുലനാവുകയും നയതന്ത്ര ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. യു.എസ്സില്‍ സഫര്‍ വിചാരണ നേരിടേണ്ടി വരുമെന്നും പരിക്കേറ്റ ഉദ്യോഗസ്ഥന്‍ സുഖം പ്രാപിച്ചു വരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share this news

Leave a Reply

%d bloggers like this: