ചില പുതു വര്‍ഷ ചിന്തകളുമായി മന്ത്രി ലിയോ വര്‍ധെക്കര്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ സാമൂഹിക സംരക്ഷണ മേഖല 2016-ല്‍ ഒരുപാട് മുന്നേറ്റങ്ങള്‍ കാഴ്ച വെച്ചിരുന്നു. ഈ പ്രവര്‍ത്തന മേഖലക്ക് ഊര്‍ജ്ജം നല്‍കാന്‍ ഫൈന്‍ ഗെയ്ലിന്റെ പടിഞ്ഞാറന്‍ ഡബ്ലിനില്‍ നിന്നുള്ള ടി.ഡി യും അയര്‍ലണ്ടിന്റെ സാമൂഹിക സംരക്ഷണ മന്ത്രിയുമായ ലിയോ വര്‍ധെക്കര്‍ എന്നും മുന്‍പന്തിയില്‍ തന്നെയുണ്ട്. തന്റെ വകുപ്പിന്റെ ഏകോപനത്തിലും, പ്രവര്‍ത്തന മികവിലും അദ്ദേഹം ഏറെ സന്തുഷ്ടനുമാണ്.

രാജ്യത്ത് തൊഴിലില്ലായ്മ 7.3% താഴ്ന്ന നിലയിലെത്തിച്ചും, 3,500 രക്ഷാകര്‍ത്താക്കള്‍ക്കു പിതൃത്വത്തിന്റെ പേരില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടുയും 2016-ല്‍ ഈ മേഖലയില്‍ പരിഷ്‌കരണങ്ങള്‍ ഏറെ നിലവില്‍ വന്നിരുന്നു. സ്റ്റേറ്റ് പെന്‍ഷന്‍ ആഴ്ചയില്‍ 5 യൂറോ വീതം വര്‍ദ്ധിപ്പിച്ചതും എടുത്തു പറയാവുന്ന നേട്ടങ്ങളില്‍പ്പെടും. രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഉണ്ടാവുന്ന ഏതൊരു പുരോഗതിയും ഓരോ വ്യക്തിയിലേക്കും പകര്‍ന്നു നല്‍കുമെന്നു മന്ത്രിയുടെ പുതുവര്‍ഷ വാഗ്ദാനമായി ഉറപ്പു നല്‍കുന്നു.

2017-ല്‍ തൊഴിലില്ലായ്മ 5 ശതമാനത്തില്‍ എത്തിക്കാനും 20,000 തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ തേടാനുള്ള സാധ്യതയും ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. വര്‍ക്കിങ് ഫാമിലി പേയ്മെന്റ്, സ്റ്റേറ്റ് പെന്‍ഷന്‍ സമ്പ്രദായത്തില്‍ അഴിച്ചു പണി തുടങ്ങി സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കമിടും. സ്വയം തൊഴില്‍ ചെയ്യുന്നവരെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരും ഇതില്‍ സാമൂഹ്യ ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷയും ഇന്‍ഷുറന്‍സിലൂടെ ഉറപ്പു വരുത്തും.

കണ്ണ്, പല്ല്, ചികിസകളും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍പ്പെടുന്നവയായിരിക്കും. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ അനര്‍ഹര്‍ കൈപറ്റുന്നതിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനുള്ള പദ്ധതിയും ആവിഷ്‌കരിക്കുമെന്നു മന്ത്രി അറിയിച്ചു. ബ്രക്സിറ്റ് നിലവില്‍ വന്ന സാഹചര്യത്തില്‍ യു.കെ യില്‍ നിന്നും പെന്‍ഷന്‍ സ്വീകരിക്കുന്ന 135,000 ആളുകളുടെ പ്രശ്‌നങ്ങളും, യു.കെ അയര്‍ലന്‍ഡ് ബോര്‍ഡറിലുള്ള 30,000 തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കുന്നു. ഇതിനുവേണ്ടി യു.കെ യുമായി ഫ്രെബ്രുവരിയില്‍ ചര്‍ച്ചയ്ക്കു തയ്യാറെടുക്കുകയാണ് മന്ത്രി.

ഇത് കൂടതെ കുട്ടികളുടെയും, വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് ജി.പി കാര്‍ഡിലൂടെ കൂടുതല്‍ ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കും. ഷാനോന്‍ എയര്‍പോര്‍ട്ടിന് സ്വതന്ത്ര പദവി നല്‍കാനുള്ള നടപടിയും തന്റെ വകുപ്പിനുണ്ടാകുമെന്നു മന്ത്രി അറിയിച്ചു. ഈ വര്‍ഷത്തേക്ക് 300 മില്യണ്‍ യൂറോ ക്ഷേമപദ്ധതികള്‍ക്കു വകയിരുത്തിയിട്ടുമുണ്ട്.

Share this news

Leave a Reply

%d bloggers like this: