ഇന്ത്യന്‍ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് ഇക്കാര്യം വെളിപ്പെടുത്തിയതിനു ശേഷം ഈ വാര്‍ത്ത ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തായി . ബി.എസ്.എഫ്-ലെ തന്നെ മറ്റൊരു സൈനികന്‍ ആഭ്യന്തര വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്‍പത് പേജ് കത്തില്‍ ഭക്ഷണം, വസ്ത്രം, താമസം, ജോലി സമയം, ആയുധങ്ങള്‍ തുടങ്ങിയവയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണ്. സെന്റര്‍ ആംഡ് പോലീസ് ഫോഴ്സിന്റെ നിയമത്തിന് കീഴിലല്ല സേനയിലെ കാര്യങ്ങള്‍ എന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

തേജ് ബഹാദൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സൈനികരുടെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നവയായിരുന്നു. 8 മണിക്കൂര്‍ ജോലി 20 മണിക്കൂര്‍ വരെ നീണ്ടു പോകുന്നത് പതിവാണെന്നും പറയപ്പെടുന്നു. പല രാത്രികളിലും ആഹാരം കഴിക്കാതെയാണ് സൈനികര്‍ കിടന്നുറങ്ങുന്നത്. ഭക്ഷണ സാധനങ്ങള്‍ ഉന്നതര്‍ മറിച്ച് വില്‍ക്കുകയാണെന്നും പരാതിയില്‍ വിശദീകരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Share this news

Leave a Reply

%d bloggers like this: