ബസ് ഏറാന്‍ എക്‌സ്പ്രസ്സ് വേ റൂട്ടുകള്‍ അവസാനിപ്പിച്ചേക്കും

ഡബ്ലിന്‍: ബസ് ഏറാന്‍ ഇന്റര്‍സിറ്റി റൂട്ടുകള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ബസ് മാനേജ്മെന്റ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഡബ്ലിനിലെ ബസ് ഡിപ്പോകള്‍ അടച്ചിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് മൂലം 516 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കണ്‍സല്‍ട്ടന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബസ് എറാന്റെ വാണിജ്യ റൂട്ടുകളായ എക്‌സ്പ്രസ്സ് വേ നിര്‍ത്തിവെയ്ക്കുന്നത്.

ജീവനക്കാര്‍ക്ക് ശമ്പള ഇനത്തില്‍ 36.6 യൂറോ മുതല്‍ 85 മില്യണ്‍ യൂറോ വരെ കൊടുക്കേണ്ടി വരുന്നത് വന്‍ ബാധ്യതയാണ് ഈ സര്‍വീസിന് ഉണ്ടായിരിക്കുന്നത്. ഉടന്‍ തന്നെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ സംഭവിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ ഉടന്‍ നിര്‍ത്തിവെച്ചേക്കുമെന്നാണ് റിപ്പോട്ടുകള്‍. നഗര ജീവിതത്തിന് ഏറെ സംഭാവനകള്‍ നല്‍കുന്ന ഈ ബസ് റൂട്ടുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പൊതു ജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ബസ് ഏറാന്‍ എത്രമാത്രം സജ്ജമാണെന്ന് വ്യക്തമല്ല.

Share this news

Leave a Reply

%d bloggers like this: