എണ്‍പത്തിമൂന്നാം വയസ്സില്‍ കയ്യില്‍ ടെന്നീസ് റാക്കറ്റുമായി അര്‍ജന്റീനയില്‍ നിന്നൊരു മുത്തശ്ശി

സാന്റിയാഗോ: പതിനെട്ടാമത്തെ വയസ്സില്‍ ടെന്നീസ് റാക്കറ്റിനോട് വിടപറയേണ്ടി വന്ന അര്‍ജന്റീനിയന്‍ മുത്തശ്ശി അന ഒബെറ ഡി പെരേര ഈ എണ്‍പത്തി മൂന്നാം വയസ്സില്‍ ടെന്നീസ് കളിക്കുന്നതിനു പുറകില്‍ ഒരു കഥന കഥയുണ്ട്. പതിനെട്ടാം വയസ്സില്‍ വിവാഹിതയായതോടെ കുടുംബ ജീവിതത്തിലേക്ക് കാല്‍വെച്ച ഇവര്‍ മറ്റു പുരുഷന്മാര്‍ക്ക് ഒപ്പം ടെന്നീസ് കളിക്കുന്നതില്‍ ഭര്‍ത്താവിന് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് നാല്പതാം വയസ്സില്‍ ഇവര്‍ വീണ്ടും ടെന്നീസിലേക്കു തിരികെ വന്നു. അറുപതാം വയസ്സില്‍ മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി.

കഴിഞ്ഞ ദിവസം എണ്‍പതാം വയസ്സിനു മുകളില്‍ അര്‍ജന്റീനയില്‍ സംഘടിപ്പിച്ച സീനിയര്‍ മാസ്റ്റേഴ്‌സ് മത്സരത്തില്‍ അന കിരീടം സ്വന്തമാക്കിയിരുന്നു. സീനിയര്‍ വിഭാഗത്തിലെ റാങ്കിങ്ങില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനക്കാരിയാണ് ഈ മുത്തശ്ശി. 10 മക്കളുള്ള മുത്തശ്ശിയുടെ മക്കളും, കൊച്ചു മക്കളും കളി കാണാന്‍ എത്തിയിരുന്നു. തന്റെ കുട്ടികള്‍ പകര്‍ന്നു തന്ന ആവേശമാണ് വീണ്ടും ടെന്നീസ് ലോകത്ത് തിരിച്ചെത്താന്‍ കാരണമായത് എന്ന് ഇവര്‍ സ്‌നേഹപൂര്‍വ്വം ഓര്‍ത്തെടുക്കുന്നു.

Share this news

Leave a Reply

%d bloggers like this: