കിഴക്കന്‍ യൂറോപ്പുകാര്‍ മദ്യപാനത്തില്‍ മുന്നില്‍

ലണ്ടന്‍: മദ്യപാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കുടിയന്മാര്‍ ഏറ്റവും കൂടുതല്‍ മാള്‍ഡോവക്കാരാണ്. വര്‍ഷത്തില്‍ 200-ഓളം വൈന്‍ ബോട്ടില്‍ കാലിയാക്കുന്ന ഇവര്‍ ശുദ്ധമായ ആല്‍ക്കഹോള്‍ ഒരു വര്‍ഷത്തില്‍ ശരാശരി 18 കുപ്പികള്‍ അകത്താക്കുന്നവരാണ്. ബലാറസ്സുകാര്‍ 17.1 കുപ്പിയും, ലിത്വനിയക്കാര്‍ 16.2 കുപ്പിയും ശുദ്ധ മദ്യം കഴിക്കുന്നവരാണ്. ഇതിനു പുറമെ റഷ്യയും സ്ഥാനം പിടിച്ചു (14.5). പോര്‍ച്ചുഗല്‍, ഹംഗറി, ക്രൊയേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ലെന്നും തെളിയിച്ചിരിക്കുകയാണ്.

മദ്യപാനത്തില്‍ അമേരിക്കക്കാര്‍ക്ക് നാല്പത്തൊമ്പതാം സ്ഥാനം മാത്രമേ ഉള്ളു. ഇന്ത്യയുടെ സ്ഥാനം ഇതില്‍ 115 ആണ്. ഒരു വര്‍ഷത്തില്‍ 4.6 ലിറ്റര്‍ ശുദ്ധമായ ആല്‍ക്കഹോള്‍ മാത്രമേ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നുള്ളൂ. മദ്യ ഉപയോഗത്തില്‍ ഏറ്റവും പിന്നിലാണ് മുസ്ലിം രാഷ്ട്രങ്ങള്‍. 194-ആം സ്ഥാനമുള്ള പാകിസ്താനാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യം. ലിബിയ, കുവൈറ്റ്, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ മദ്യത്തിന്റെ ഉപയോഗം വളരെ പരിമിതമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply

%d bloggers like this: